കാസര്‍ഗോഡ്: പയസ്വിനി പുഴയില്‍ ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ ഒഴുക്കില്‍പ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയായ മനീഷ് (16) ആണ് മുങ്ങി മരിച്ചത്.
വൈകീട്ടോടെ തോണിക്കടവിലാണ് സംഭവം. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. മനീഷിനൊപ്പം ഉണ്ടായിരുന്ന കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദക്ഷ (23) എന്നിവരെയാണ് കാണാതായത്.
ചുഴിയുള്ള പ്രദേശമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ദമ്പതികള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
Post Your Comments