KeralaLatest NewsNewsIndia

സൈബർ ആക്രമണങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ മറയാകുന്നു, ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യൻ വിദ്യാഭ്യാസ മേഖല: റിപ്പോർട്ട്

ഡൽഹി: സൈബർ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയാണെന്ന് റിപ്പോർട്ട്. 2025 ൽ ആഗോള വിദ്യാഭ്യാസ-പരിശീലന വിപണി, ഓൺലൈനിലും ഓഫ്‌ലൈനിലും 7.3 ട്രില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നത്. ഒരു സർവേ പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കുമുള്ള സൈബർ ഭീഷണികൾക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇന്ത്യയാണ്. അതിന് പിന്നാലെ, യുഎസ്, യുകെ, ഇന്തോനേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളും.

കോവിഡ്19 മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസത്തിന്റെ ഡിജിറ്റലൈസേഷൻ സംഭവിക്കുകയും, ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമുകളുടെ ജനപ്രീതി വർദ്ധിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ്, സൈബർ ആക്രമണത്തിനായി വിദ്യാഭ്യാസ മേഖല തിരഞ്ഞെടുത്തത്. 2021 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച്, 2022 ലെ ആദ്യ മൂന്ന് മാസങ്ങളിൽ ആഗോള വിദ്യാഭ്യാസ മേഖലയിലേക്കുള്ള സൈബർ ഭീഷണികളിൽ 20% വർദ്ധനവ് സംഭവിച്ചതായാണ് ആഗോള വിദ്യാഭ്യാസ വ്യവസായ ഡാറ്റ ടാർഗെറ്റുചെയ്യുന്ന സൈബർ ഭീഷണികൾ സൂചിപ്പിക്കുന്നത്.

ഈദുൽ ഫിത്തർ: അവധിദിനങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ഒമാൻ

‘കഴിഞ്ഞ വർഷം, ഏഷ്യയിലും പസഫിക്കിലും റിപ്പോർട്ട് ചെയ്യപ്പെട്ട ഭീഷണികളിൽ 58 ശതമാനവും ഇന്ത്യൻ അല്ലെങ്കിൽ ഇന്ത്യ ആസ്ഥാനമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾക്കും നേരെയായിരുന്നുവെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള ക്‌ളൗഡെസ്കിന്റെ ത്രെറ്റ് റിസർച്ച് ആൻഡ് ഇൻഫർമേഷൻ അനലിറ്റിക്‌സ് ഡിവിഷൻ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് തൊട്ടുപിന്നിലായി ഇന്തോനേഷ്യയും സുബൈർ ഭീഷണി നേരിടുന്നതായി ക്‌ളൗഡെസ്ക് പറയുന്നു.

മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അദ്ധ്യാപകര്‍ക്കെതിരെ അന്വേഷണം: മന്ത്രി വി ശിവന്‍കുട്ടി

‘വളരുന്ന വിദ്യാഭ്യാസ സാങ്കേതിക ബിസിനസ്സ്, ജനസംഖ്യാ വളർച്ച, വികസ്വര രാജ്യങ്ങളിലെ വർദ്ധിച്ച ഡിജിറ്റൽ ഉപയോഗം തുടങ്ങിയവയെല്ലാം, തട്ടിപ്പുകാർ വിദ്യാഭ്യാസ മേഖലയെ ലക്ഷ്യമിടുന്നതിന് കാരണമാകുന്നു. കോവിഡ്-19 പാൻഡെമിക് മൂലമുണ്ടാകുന്ന തടസ്സങ്ങളെ നേരിടുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസുകളെ ആശ്രയിച്ചതാണ് ഇതിന്റെ തുടക്കം. ഇതോടൊപ്പം പ്രീസ്‌കൂൾ കുട്ടികൾ മുതൽ വിരമിച്ച പ്രൊഫഷണലുകൾ വരെയുള്ള എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമുകളും ഈ പ്രവണതയ്ക്ക് കാരണമായി’. ക്‌ളൗഡെസ്കിലെ പ്രധാന ഗവേഷകനായ ദർശിത് ആശാര വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button