
ഹൈദരാബാദ്: രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്‌സിറ്റി. മെയ് 7 ന് യൂണിവേഴ്‌സിറ്റിയിൽ രാഷ്‌ട്രീയേതര പരിപാടി സംഘടിപ്പിക്കണമെന്നും അതിൽ രാഹുൽ പങ്കെടുക്കുമെന്നും പാർട്ടി നിർദ്ദേശിച്ചിരുന്നു. എന്നാൽ, രാഷ്‌ട്രീയക്കാർ ആരും തന്നെ സർവ്വകലാശാലയിൽ രാഷ്‌ട്രീയേതര പരിപാടി നടത്തേണ്ട എന്ന നിലപാടിലാണ് യൂണിവേഴ്‌സിറ്റി അധികൃതർ.
ഏപ്രിൽ 23 നാണ് യൂണിവേഴ്‌സിറ്റി സന്ദർശിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടത്. എന്നാൽ, 2017 മുതൽ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ രാഷ്‌ട്രീയ പരിപാടികൾ ഉൾപ്പെടെയുള്ള അക്കാദമിക് ഇതര പ്രവർത്തനങ്ങൾ തടയുന്ന പ്രമേയം എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചിട്ടുണ്ടെന്ന് കോളജ് അഡ്മിനിസ്‌ട്രേഷൻ ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്.
Post Your Comments