ErnakulamNattuvarthaLatest NewsKeralaNews

കോതമംഗലത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

അസം സ്വദേശി ജീവയാണ് മരിച്ചത്

കോതമംഗലം : ഇഞ്ചത്തൊട്ടിയില്‍ തൂക്കുപാലത്തിന് സമീപം ഫൈബര്‍ വള്ളം മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി ജീവയാണ് മരിച്ചത്.

തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. മൂന്ന് പേരാണ് ഫൈബര്‍ വള്ളത്തില്‍ ഉണ്ടായിരുന്നത്. പ്രദേശവാസിയായ വര്‍ഗീസിനും മറ്റൊരു അന്യ സംസ്ഥാന തൊഴിലാളിക്കുമൊപ്പം ഫൈബര്‍ വെള്ളത്തില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു.

Read Also : ഈദുൽ ഫിത്തർ: സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ

സ്ഥലത്തെത്തിയ കോതമംഗലം സ്കൂബ ടീം ഒരു മണിക്കൂറോളം തെരച്ചില്‍ നടത്തിയതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. അപസ്മാരം ഉണ്ടായതാണ് അപകടത്തിന് കാരണമെന്ന് ഒപ്പമുണ്ടായിരുന്ന വര്‍ഗീസ് പറഞ്ഞു.

സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമെന്ന് കോതമംഗലം അഗ്നി രക്ഷാ നിലയം ഓഫീസര്‍ കരുണാകരന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button