ThiruvananthapuramKeralaNattuvarthaLatest NewsNews

വി മുരളീധരൻ പി സിയെ കാണണ്ട: കേന്ദ്ര മന്ത്രിയുടെ വാഹനം തടഞ്ഞ് പോലീസ്, നടന്നു പോകാനും അനുവദിച്ചില്ല

തിരുവനന്തപുരം: അറസ്റ്റിലായ പി.സി ജോർജിനെ സന്ദർശിക്കാനെത്തിയ കേന്ദ്ര മന്ത്രി വി മുരളീധരനെ പോലീസ് തടഞ്ഞു വച്ചു. തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെത്തിയ കേന്ദ്ര മന്ത്രിയുടെ വാഹനം പൊലീസ് കടത്തിവിടാതിരിക്കുകയും തുടർന്ന്, നടന്ന് പോകാനിറങ്ങിയ മന്ത്രിയോട് അതിനും അനുമതിയില്ലെന്ന് കന്റോണ്‍മെന്റ് എ.സി നേരിട്ടെത്തി അറിയിക്കുകയുമായിരുന്നു.

Also Read:എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗൾഫുകാരന്റെ ഭാര്യ, മൂന്ന് കുട്ടികൾ ജനിച്ചപ്പോൾ വേർപിരിയൽ: ജംഷീനയുടെ നൊമ്പരകഥ

സംഭവത്തെ തുടർന്ന് ക്ഷുഭിതനായ വി മുരളീധരൻ സർക്കാരിനെയും പോലീസിനെയും കടന്നാക്രമിച്ചു. രാജ്യദ്രോഹമുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് നിലപാടെടുത്തവരാണ് സിപിഎം പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ കേന്ദ്ര മന്ത്രി, നാട്ടില്‍ മനുഷ്യനെ അരിഞ്ഞുതള‌ളിയവരെ അറസ്‌റ്റ് ചെയ്യാന്‍ കാണിക്കാത്ത തിടുക്കം എന്തിന് പി.സി ജോ‌ര്‍ജിനെ അറസ്‌റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കുന്നു എന്ന് ചോദിച്ചു.

‘രാജ്യദ്രോഹമുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം കൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കണ്ടതാണ്. പി.സി ജോ‌ര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ആ‌ര്‍ക്കും അഭിപ്രായം പറയാന്‍ ഈ നാട്ടില്‍ സ്വാതന്ത്ര്യമുണ്ട് എന്ന് ഇത്രകാലം പറഞ്ഞവരാണ് സിപിഎംകാര്‍.

പി.സി ജോര്‍ജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. അവര്‍ നാടുവിട്ടുപോയി. യൂത്ത്‌ലീഗ് നേതാവിന്റെ പരാതിയിലാണ് സര്‍ക്കാര്‍ ഈ നാട്ടില്‍ എംഎല്‍എ ആയിരുന്ന പി.സി ജോര്‍ജിനെ ഉടന്‍ അറസ്‌റ്റ് ചെയ്‌തത്. ലീഗ് പരാതിപ്പെട്ടാല്‍ ഉടന്‍ ആരെയും അറസ്‌റ്റ് ചെയ്‌ത് അകത്തിടും. ഒരുവശത്ത് കേന്ദ്ര മന്ത്രിക്ക് പോലും അനുമതി നിഷേധിക്കുന്നു മറുവശത്ത് യൂത്ത് ലീഗ് പരാതിപ്പെട്ടാല്‍ ആരെയും അകത്തിടുന്ന അവസ്ഥ. ഇത് ഇരട്ടനീതിയാണ്’, മന്ത്രി വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button