Latest NewsIndiaNews

ആരാധനാലയങ്ങളിലെ ഉച്ചഭാഷണിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് തേജസ്വി യാദവ്

പട്ന: ആരാധനാലയങ്ങളിലെ ഉച്ചഭാഷണികളെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ഉച്ചഭാഷിണി ഇല്ലാതിരുന്ന കാലത്ത് ദൈവവും ആചാരങ്ങളും ഇല്ലായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ഒരു മതത്തിനും ദൈവത്തിനും ഉച്ചഭാഷിണിയില്‍ താല്‍പ്പര്യമില്ലെന്നും തേജസ്വി പറഞ്ഞു. 1925ലാണ് ലൗഡ് സ്പീക്കര്‍ കണ്ടുപിടിച്ചതെന്നും ഇന്ത്യയിലെ ക്ഷേത്രങ്ങളിലും മുസ്ലീം പള്ളികളിലും ഇതിന്റെ ഉപയോഗം 1970 കളിലാണ് ആരംഭിച്ചതെന്നും തേജസ്വി യാദവ് ട്വിറ്ററിൽ വ്യക്തമാക്കി.

സ്വയം ബോധമുള്ള ഒരാള്‍ ഒരിക്കലും ഈ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കില്ലെന്നും, യഥാര്‍ത്ഥത്തില്‍ മതത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും അന്തസത്ത മനസ്സിലാക്കാത്തവരാണ് അനാവശ്യ വിഷയങ്ങള്‍ക്ക് മതത്തിന്റെ നിറം കൊടുക്കുന്നതെന്നും തേജസ്വി പറഞ്ഞു.

ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന ആത്മവിശ്വാസത്തില്‍ വേണം കളിക്കാന്‍: കേരളത്തിന് ആശംസകളുമായി വുകോമാനോവിച്ച്

ഉച്ചഭാഷിണിയിലും ബുള്‍ഡോസറിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വിലക്കയറ്റം, തൊഴിലില്ലായ്മ, കര്‍ഷകരെയും തൊഴിലാളികളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയവയിലൊന്നും കാര്യമായ സംവാദങ്ങള്‍ നടക്കുന്നില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. പൊതുതാല്‍പ്പര്യമുള്ള യഥാര്‍ത്ഥ വിഷയങ്ങളിലൊഴികെ ജനങ്ങളെ ഭരണകൂടങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button