മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന ആവശ്യത്തിലുറച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രസിഡന്റ് രാജ് താക്കറെ. ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കിൽ പിന്നീട് സംഭവിക്കുന്നതിന് താൻ ഉത്തരവാദിത്വമേൽക്കില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
‘മഹാരാഷ്ട്രയിൽ ഉടനീളമുള്ള മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണം. മെയ് 3 ആണ് സർക്കാരിന് അംഗീകരിക്കുന്ന അവസാന തീയതി. ആ ദിവസം കഴിഞ്ഞാൽ, പിന്നെ എന്തുണ്ടാകുമെന്നതിന് ഞാൻ ഉത്തരവാദി ആയിരിക്കില്ല’ രാജ് താക്കറെ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഒരു പൊതുജന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് സർക്കാരിന് ചെയ്യാമെങ്കിൽ എന്തുകൊണ്ടാണ് മഹാരാഷ്ട്ര സർക്കാറിന് ഉച്ചഭാഷിണികൾ നീക്കാൻ ബുദ്ധിമുട്ട് എന്നും അദ്ദേഹം ചോദിച്ചു.
Post Your Comments