കൊല്ലം: ക്ഷേത്രത്തിലെ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാനുള്ള അപേക്ഷ പരിഗണനയിലിരിക്കെ, ഇത് സൂക്ഷിക്കുന്ന സ്ഥലം പൂട്ടി താക്കോല്‍ കൈക്കലാക്കി ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതേ തുടർന്ന് പൊലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നൽകി. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അപേക്ഷ പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
കൊച്ചു കൂനമ്ബായികുളം ദുര്‍ഗാദേവി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വിക്രമന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ക്ഷേത്രത്തിലെ ഉച്ചഭാഷിണിയില്‍നിന്ന് ശബ്ദമലിനീകരണമുണ്ടാകുന്നതായി ആരോപിച്ച് സമീപവാസി ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു.
ഇതിനെ തുടർന്ന് വിഷയത്തില്‍ നിയമപരമായി സമീപിക്കേണ്ട അധികാരിയെ പരാതിക്കാരന്‍ സമീപിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിധിക്കുശേഷവും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചതുകൊണ്ടാണ് ക്ഷേത്രം സെക്രട്ടറിക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തതെന്ന് ജില്ല പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു.
Post Your Comments