KeralaLatest NewsNews

പ്രിയപ്പെട്ട മഞ്‍ജു, ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല, ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക: സനൽകുമാർ

നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്.

നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് സംവിധായകൻ സനൽകുമാർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവച്ചത് വലിയ ശ്രദ്ധനേടിയിരുന്നു. എന്നാൽ, ഈ സംഭവത്തിൽ മഞ്ജുവോ കുടുംബാംഗങ്ങളോ പ്രതികരിച്ചിരുന്നില്ല. ഈ അവസരത്തിൽ, പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ

പ്രിയപ്പെട്ട മഞ്‍ജു, ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ തനിക്ക് കഴിയില്ലെന്നും ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുവെന്നും കുറിപ്പിൽ സനൽ പറയുന്നു.

read also: ‘ഭായിമാരെ ചേട്ടാ എന്ന് വിളിപ്പിക്കും’, ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കുറിപ്പ് പൂർണ്ണ രൂപം

പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നു. മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക. നിങ്ങൾക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകൾക്ക് വേണ്ടിയും. ജീവിതത്തെ അഭിനയം കൊണ്ട് അതിജീവിക്കാമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ഇപ്പോഴത് സത്യമായെന്നും തോന്നുന്നു. എനിക്കിതിലപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന വേദന ബാക്കിയുണ്ടെങ്കിലും ജീവിതം എന്ന നാടകം ഇങ്ങനെയൊക്കെ ആണല്ലോ എന്ന ഒരു ചെറുപുഞ്ചിരി അതിനു മൂടിയാവുന്നു. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button