ThiruvananthapuramLatest NewsKeralaNattuvarthaNews

നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി: മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മന്ത്രി ജെ ചിഞ്ചുറാണിയുടെ ഗൺമാനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതിനാണ്, ഗൺമാൻ സുജിത്തിനെതിരെ തൃശൂർ വലപ്പാട് പൊലീസ് കേസെടുത്തത്. സിവിൽ പൊലീസ് ഓഫീസറായ സുജിത്തിനെതിരെ ഐപിസി 352 വകുപ്പു ചുമത്തി കേസെടുത്തതിനൊപ്പം മന്ത്രിയുടെ സുരക്ഷാ ചുമതലയിൽനിന്നും ഒഴിവാക്കുകയും ചെയ്തു.

അയൽവാസിയായ യുവതി ഒരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായിരുന്നു. ഈ യുവാവുമായി നടത്തിയ വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങൾ കാട്ടി സുജിത് ഭീഷണിപ്പെടുത്തുകയായിരുന്നു. തൃശൂര്‍ വെള്ളിക്കുളങ്ങര പൊലീസിനാണ് കേസിന്റെ അന്വേഷണച്ചുമതല. അതേസമയം, മന്ത്രിയുടെ ഗൺമാനെതിരെ കേസെടുത്ത വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button