KeralaNattuvarthaLatest NewsIndiaNews

പി സി ജോര്‍ജിനേക്കാൾ ഭയാനകമായിട്ടാണ് കേരളത്തിലെ ഇസ്ലാമിക പ്രഭാഷകർ പ്രസംഗിക്കുന്നത്: ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: പി.സി ജോര്‍ജിനേക്കാൾ ഭയാനകമായിട്ടാണ് കേരളത്തിലെ ഇസ്ലാമിക പ്രഭാഷകർ പ്രസംഗിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. പി.സി ജോര്‍ജ് പറഞ്ഞത് ഒരാശങ്കയാണെന്നും, ലോകം മുഴുവനും ഇസ്ലാം സൃഷ്ടിക്കുന്ന ഭീകരതയുടെ ആശങ്കയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Also Read:വായ്‌നാറ്റം അകറ്റാന്‍ ചില വഴികൾ

‘ലോകത്ത് നടക്കുന്നതെല്ലാം ഇവിടെ നടക്കുന്നുണ്ടൊ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. എന്നാല്‍ ആശങ്കപ്പെടാന്‍ അവകാശമുണ്ട്. ലൗ ജിഹാദിനെ കുറിച്ച്‌ ലോകം മുഴുവന്‍ ആശങ്കയുണ്ട്. മ്യാന്‍മറില്‍ ബുദ്ധ മതത്തില്‍ നിന്ന് യുവതികളെ ആകര്‍ഷിച്ച്‌ കൊണ്ടുപോയ സംഭവങ്ങളില്‍ മ്യാന്‍മറില്‍ ബുദ്ധമത വിശ്വാസികള്‍ സമരത്തിലാണ്’, അദ്ദേഹം വ്യക്തമാക്കി.

‘പി.സി ജോര്‍ജ് പറഞ്ഞതിനേക്കാള്‍ എത്രയോ ഭയാനകമായിട്ടാണ് കേരളത്തിലെ പല ഇസ്ലാമിക പ്രഭാഷകരും പ്രസംഗിക്കുന്നത്. അവര്‍ക്കെതിരെ ഒരു നടപടിയും ഇത് വരെ എടുക്കാത്ത സര്‍ക്കാര്‍ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയ താല്‍പ്പര്യം മാത്രമാണ്. വാസ്തവത്തില്‍ കേരളത്തിലെ യഥാര്‍ത്ഥ മത നൂനപക്ഷമായ ക്രൈസ്തവര്‍ ഉയര്‍ത്തിയ ആശങ്കയാണ് പി.സി.ജോര്‍ജ് പങ്ക് വെച്ചത്. പി.സി.ജോര്‍ജ് ഉയര്‍ത്തിയ ആശങ്കയില്‍ ചര്‍ച്ചയാണ് വേണ്ടത് അറസ്റ്റല്ല’, ഗോപാലകൃഷ്ണൻ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button