മലപ്പുറം: അടിവസ്ത്രത്തിലും സോക്സിലുമായി ദമ്പതികൾ കടത്തിയത് ഏഴ് കിലോ സ്വർണം. പെരിന്തൽമണ്ണ അമ്മിണിക്കാട് സ്വദേശി അബ്ദുൾ സമദ്, ഭാര്യ സഫ്ന എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് ഇരുവരും എയർപോർട്ടിൽ എത്തിയത്. സഫ്ന അഞ്ച് മാസം ഗർഭിണിയാണ്. ഗർഭിണിയായതുകൊണ്ട് പരിശോധനയിൽ ഇളവുകിട്ടുമെന്നായിരുന്നു ഇവർ കരുതിയിരുന്നത്. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Also Read:വി മുരളീധരൻ പി സിയെ കാണണ്ട: കേന്ദ്ര മന്ത്രിയുടെ വാഹനം തടഞ്ഞ് പോലീസ്, നടന്നു പോകാനും അനുവദിച്ചില്ല
അടിവസ്ത്രത്തിനടിയിൽ വെച്ചും, ശരീരത്തിൽ ഒളിപ്പിച്ചുമാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നുമാണ് ഇവർ സ്വർണവുമായി എത്തിയത്. അബ്ദു സമദിൽ നിന്ന് 3672 ഗ്രാം മിശ്രിതം കണ്ടെടുത്തു. 1.17 കിലോഗ്രാം ശരീരത്തിലും ബാക്കിയുള്ളവ സോക്സിനുള്ളിലുമായിരുന്നു കടത്തിയത്. ഈ മിശ്രിതത്തിൽനിന്നു 3.141 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തു. ഇതിന് 1.65 കോടി രൂപ വിപണിമൂല്യമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ ദിവസവും കരിപ്പൂരിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. മൂന്നേ കാൽ കോടി രൂപ വിലവരുന്ന സ്വർണ്ണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 6.26 കിലോ സ്വർണ്ണമാണ് പിടികൂടിയത്.
Post Your Comments