പോക്കറ്റ് ഡ്രോൺ വിപണിയിലിറക്കി സ്നാപ്ചാറ്റ്. ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനായി കുഞ്ഞു ഡ്രോണാണ് വിപണിയിൽ സ്നാപ്ചാറ്റ് അവതരിപ്പിച്ചത്. പിക്സി എന്ന് പേരുള്ള ഈ കുഞ്ഞൻ ഡ്രോണിന്റെ വില 250 ഡോളറാണ്. അതായത്, 19,153 ഇന്ത്യൻ രൂപ.
4 പ്രീസെറ്റ് ഫ്ളൈങ് പാറ്റേണുകളാണ് ഈ ഡ്രോണിന് ഉള്ളത്. ദൃശ്യങ്ങൾ പകർത്താൻ പ്രീസെറ്റ് ഫ്ളൈങ് പാറ്റേണുകൾ ഉപയോഗിക്കാം. പോക്കറ്റിൽ കൊണ്ടുനടക്കാവുന്ന വലുപ്പത്തിലുള്ള ഈ ഡ്രോൺ മറ്റുള്ള ഡ്രോണുകൾ പോലെ ഒരു ഉപകരണം ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന സവിശേഷത.
പിക്സിയിൽ എടുക്കുന്ന വീഡിയോകൾ നേരിട്ട് സ്നാപ് മെമ്മറിയിലേക്ക് ഷെയർ ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുന്നു.
Post Your Comments