Latest NewsCricketNewsInternationalSports

ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കാനൊരുങ്ങി ഷാരൂഖ് ഖാൻ

 

കാലിഫോർണിയ: ലോകോത്തര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്‌റ്റേഡിയം നിർമ്മിക്കാനൊരുങ്ങി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. ലോസ് ഏഞ്ചൽസിൽ നിർമ്മിക്കാനൊരുങ്ങുന്ന സറ്റേഡിയത്തിനായി യു.എസ്. എം.എൽ.സിയുമായി സഹകരിക്കുമെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെട്രോപൊളിറ്റൻ സ്ഥലങ്ങളിലൊന്നായ ലോസ് ഏഞ്ചൽസിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിലൂടെ ക്രിക്കറ്റിന് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഖാൻ പ്രസ്താവനയിൽ വ്യക്തമാക്കി. ഷാരൂഖിന്റെ ഉടമസ്ഥതയിലുളള ഐ.പി.എൽ. ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പേരിലായിരിക്കും സ്റ്റേഡിയം നിർമ്മിക്കുക. യു.എസിലെ മേജർ ലീഗ് ക്രിക്കറ്റുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുക.
ഇൻവിർ നഗരത്തിൽ 15 ഏക്കർ സ്ഥലത്തു നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ ഒരേ സമയം 10,000 പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കും. യു.എസ്. ക്രിക്കറ്റിന്റെ ഭാവിയിലുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് എം.എൽ.സിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതെന്ന് ഷാരൂഖ് ഖാൻ അറിയിച്ചു. ഷാരൂഖ് ഖാൻ, നടി ജൂഹി ചൗള, ജയ് മേത്ത എന്നിവരുടെ ഉടമസ്ഥതയിലുള്ള കെ.ആർ.ജിയാണ് കരാറിൽ ഒപ്പിട്ടത്.

സ്റ്റേഡിയത്തിൽ അത്യാധുനിക പരിശീലന സൗകര്യങ്ങൾ, ലോക്കർ റൂമുകൾ, ലക്ഷ്വറി സ്യൂട്ടുകൾ, പ്രത്യേക പാർക്കിംഗ് സെന്ററുകൾ, ഫീൽഡ് ലൈറ്റിംഗ്, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പിച്ച് എന്നിവ ഉൾപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button