KeralaLatest NewsNews

ലൗ ജിഹാദ്: ഒരു പെണ്ണിനെ ചാക്കിടാന്‍ വരുമ്പോള്‍ തലയില്‍ തട്ടമിട്ട ഒരു പെണ്ണ് കൂടി കൂട്ടത്തിൽ കാണുമെന്ന് പി.സി ജോർജ്

തിരുവനന്തപുരം: അനന്തപുരിയിൽ വെച്ച് നടന്ന ഹിന്ദുമഹാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ വിമർശനങ്ങൾ ശക്തമാകുന്നു. ലൗവ് ജിഹാദ് അടക്കമുള്ള വിഷയങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ച പി.സി, ഇക്കാര്യത്തെ കുറിച്ച് പലതവണ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞിട്ടുള്ളതാണെന്നും വ്യക്തമാക്കി. ഒരു പെണ്ണിനെ ചാക്കിടാന്‍ തീരുമാനിച്ച് വരുമ്പോള്‍ തലയില്‍ തട്ടമിട്ട ഒരു പെണ്ണ് കൂടി കൂട്ടത്തില്‍ കാണുമെന്നും, ‘അവന്‍ വളരെ മിടുക്കനാ, ഭയങ്കരനാ’ എന്നൊക്കെ പറഞ്ഞ് ഈ പെണ്ണാണ് ചാക്കിലാക്കി കൊടുക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു.

വ്യവസായി എം.എ. യൂസഫലിക്കെതിരെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലുലു മാളിനെതിരെയും പി.സി വര്‍ഗീയ ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ലുലു മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നും മലപ്പുറത്തും കോഴിക്കോടും യൂസഫലി ലുലു മാള്‍ ആരംഭിക്കില്ലെന്നും പി.സി പറഞ്ഞു.

‘യൂസഫലി എന്താ മലപ്പുറത്ത് മാള്‍ ഉണ്ടാക്കാത്തത്, കോഴിക്കോട് എന്താ ഉണ്ടാക്കാത്തത്. ഞാന്‍ നേരിട്ട് ചോദിച്ചു, പത്രത്തിലുണ്ടായിരുന്നു അത്. കാരണം മുസ്ലിങ്ങളുടെ കാശ് അങ്ങേര്‍ക്ക് വേണ്ട, നിങ്ങള്‍ ഹിന്ദുക്കളുടെ കാശ് മതി. നിങ്ങള് പെണ്ണുങ്ങളെല്ലാരും പിള്ളേരുടെ കൂടെ മാളിനകത്തേക്ക് ചാടി കയറുകയല്ലേ. നിങ്ങടെ കാശ് മുഴുവന്‍ അയാള് മേടിച്ചെടുക്കുകയല്ലേ. ഒരു കാരണവശാലും നിങ്ങളുടെ ഒരു രൂപ പോലും ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ പാടില്ല’, പി.സി ജോർജ് പറഞ്ഞു.

Also Read:അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനം

‘ലവ് ജിഹാദ്. കണ്ടാല്‍ കൊള്ളാവുന്ന ഹിന്ദു- ക്രിസ്ത്യന്‍ പെമ്പിള്ളേര്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റില്ല. അന്നേരം ഇവന്മാര് വന്ന് വീഴും. ഒരു പെണ്ണിനെ ചാക്കിടാന്‍ തീരുമാനിച്ച് വരുമ്പോള്‍ തലയില്‍ തട്ടമിട്ട ഒരു പെണ്ണ് കൂടി കൂട്ടത്തില്‍ കാണും. അവന്‍ വളരെ മിടുക്കനാ ഭയങ്കരനാ എന്നൊക്കെ പറഞ്ഞ് ഈ പെണ്ണാണ് ചാക്കിലാക്കി കൊടുക്കുന്നത്. അവന്‍ കൊണ്ടുപോകും. പിണറായി വിജയന്‍ പറയുന്നത് ലവ് ജിഹാദ് ഇല്ലെന്നാണ്. ഞാന്‍ പറഞ്ഞു, പിണറായീ, ലവ് ജിഹാദ് ഉണ്ട്. കബളിപ്പിച്ച് ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോയി ഒരു പ്രസവം കഴിഞ്ഞാല്‍ അവരെ, അഫ്ഗാനിസ്ഥാനില്‍ കൊണ്ടുപോയി താലിബാന്‍ കൊള്ളക്കാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ കൊടുക്കുകയാണ്. ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ മുസ്ലീങ്ങളുടെ ഹോട്ടലുകളില്‍ പലതും നടക്കുന്നുണ്ട്. ഒരു ഫില്ലര്‍ വെച്ചിരിക്കും, ചായയില്‍ അത് ഒറ്റ തുള്ളി ഒഴിച്ചാല്‍ മതി. വന്ധ്യംകരിക്കും, പുരുഷനെയും സ്ത്രീയെയും. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്’, പി.സി പറഞ്ഞവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button