ഇടുക്കി: സത്രം എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്‍സിസിക്ക് വേണ്ടി സംസ്ഥാന പിഡബ്ല്യൂഡി, വണ്ടിപ്പെരിയാറിനടുത്ത് സത്രം ഭാഗത്താണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. പദ്ധതിയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്ന് 630 മീറ്റര്‍ മാത്രം നീങ്ങിയാണ് പദ്ധതി മേഖല. ഇവിടെ പദ്ധതി നടപ്പായാല്‍ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും അത് ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പാരിസ്ഥിതിക ദുര്‍ബ്ബല മേഖലയില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥകള്‍ പാലിച്ചില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
‘മക്കൾ ചെയ്ത കുറ്റത്തിന് പിതാവ് ജയിലിൽ പോവുകയാണെങ്കിൽ ആര് ആദ്യം ജയിലിൽ പോകണം’: വിഡി സതീശൻ
വനത്തോട് ചേര്‍ന്ന് എയര്‍ സ്ട്രിപ്പ് സ്ഥാപിക്കുന്നത് വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശിയാണ് ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിക്കാരന്റെ വാദം ശരിയാണെന്നാണ് കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലം വ്യക്തമാക്കുന്നത്.
Post Your Comments