മുംബൈ: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി കാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം. ആറ് പോയിന്റ് വീതമുള്ള ഇരുടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്. പൃഥ്വി ഷാ-ഡേവിഡ് വാര്‍ണര്‍ ഓപ്പണിംഗ് സഖ്യം തിളങ്ങിയാല്‍ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോറിലെത്താം.
റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, ഷാര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍ തുടങ്ങി വാലറ്റം വരെ നീളുന്ന ബാറ്റിംഗ് നിര മികച്ച ഫോമിലാണ്. ബൗളിങ്ങിലും ഡൽഹിയ്ക്ക് ആശങ്കയില്ല. സീസണ് പകുതിയായിട്ടും ഓപ്പണിങ്ങിലെ പ്രശ്നം പരിഹരിക്കാനായിട്ടില്ല കൊല്‍ക്കത്തയ്ക്ക് ഇതുവരെ. ഓരോ മത്സരത്തിലും വിവിധ താരങ്ങളെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമില്ല.
Read Also:- ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ജ്യൂസുകൾ
ആന്ദ്രേ റസലിനെ ബാറ്റിങ്ങിലും ബൗളിംഗിലും ആശ്രയിക്കേണ്ട അവസ്ഥയാണ് കെകെആറിന്. കഴിഞ്ഞ സീസണിലെ താരോദയം വെങ്കിടേഷ് അയ്യര്‍ക്ക് ബാറ്റിംഗ് ക്രമത്തിലെ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. ഡല്‍ഹിയില്‍ ഒപ്പമുണ്ടായിരുന്ന റിഷഭ് പന്തും ശ്രേയസ് അയ്യരും നേര്‍ക്കുനേര്‍ വരുന്നു എന്നതും ശ്രദ്ധേയം. പരസ്പരമുള്ള പോരില്‍ നേരിയ മുന്‍തൂക്കം കൊല്‍ക്കത്തയ്ക്കാണ്. 30 മത്സരങ്ങളില്‍ 16ല്‍ കൊല്‍ക്കത്തയും 13ല്‍ ഡല്‍ഹിയും ജയിച്ചു.
Post Your Comments