ബെൽജിയം: ട്വിറ്റർ ഏറ്റെടുത്ത മസ്കിന് മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ. ചൊവ്വാഴ്ചയാണ് ടെസ്ല കമ്പനി മേധാവിയായ ഇലോൺ മസ്ക് സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ ഏറ്റെടുത്തത്.
ഒരുപാടു നാളായി ഇതേക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും, ബുധനാഴ്ചയാണ് ഔദ്യോഗികമായി ട്വിറ്റർ താൻ വാങ്ങിയ കാര്യം ഇലോൺ മസ്ക് സ്ഥിരീകരിച്ചത്. എല്ലാ രാഷ്ട്രീയ നിലപാടുകൾക്കുമപ്പുറം, തന്റെ ബിസിനസിൽ മാത്രം ശ്രദ്ധിക്കുകയും ലാഭമുണ്ടാക്കുകയെന്ന പ്രക്രിയയ്ക്കു മാത്രം വില കൊടുക്കുകയും ചെയ്യുന്ന ഒരു വ്യവസായിയാണ് മസ്ക്.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ ഭീമന്മാരിൽ ഒന്നായ ട്വിറ്റർ മസ്കിനെ പോലൊരു പ്രബലന്റെ കൈകളിലെത്തുമ്പോൾ, ഇവിടുന്നങ്ങോട്ട് ആ മാധ്യമത്തിന്റെ രാഷ്ട്രീയ നിലപാടെന്തായിരിക്കുമെന്ന് എല്ലാവർക്കും ആകാംക്ഷയുണ്ട്. കഴിഞ്ഞ വട്ടം നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോലും ട്വിറ്റർ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പോളിസികൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കാൻ യൂറോപ്യൻ യൂണിയൻ മസ്കിന് മുന്നറിയിപ്പ് നൽകിയത്. ഗൂഢലക്ഷ്യങ്ങൾ വച്ച് പ്രവർത്തിച്ചാൽ, യൂറോപ്യൻ രാഷ്ട്രങ്ങളിൽ ട്വിറ്റർ ഒന്നടങ്കം നിരോധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
Post Your Comments