മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗില്‍ വിയ്യാറയലിനെതിരെ ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ലിവര്‍പൂള്‍ സ്പാനിഷ് ക്ലബിനെ മറികടന്നത്. ആദ്യ പകുതിയില്‍ ലിവര്‍പൂളിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ വിയ്യാറയലിന് സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ അടിതെറ്റി.
53-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ലിവര്‍പൂള്‍ നായകന്‍ ജോര്‍ദന്‍ ഹെന്റേഴ്‌സന്റെ ക്രോസ് വിയ്യാറയല്‍ താരം എസ്തുപിനന്റെ കാലില്‍ തട്ടി ഗോൾ കീപ്പറെയും മറികടന്ന് സ്വന്തം പോസ്റ്റിൽ. ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് ലിവർപൂൾ രണ്ടാം ഗോളും നേടി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു മാനെയുടെ(55) ഗോള്‍. ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായാണ് ഗോളിന് വഴിയൊരുക്കിയത്.
Read Also:- വായിലും ശ്വസനത്തിലും പുതുമ നൽകാൻ!
അതേസമയം, യുവേഫ ചാമ്പ്യൻസ് ലീഗില്‍ ആദ്യപാദ സെമിയില്‍ സ്പാനിഷ് വമ്പന്മാരെ തളച്ച് ഇംഗ്ലീഷ് ആധിപത്യമാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ മൂന്നിനെതിരെ നാല് ഗോളിന് സിറ്റി തകർത്തപ്പോൾ, ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിയ്യാറയലിനെ പരാജയപ്പെടുത്തി. മാഡ്രിഡിൽ നടക്കുന്ന രണ്ടാംപാദ സെമിയിൽ ഇംഗ്ലീഷ് വമ്പന്മാർ ഈ ഫോം നിലനിർത്തിയാൽ മറ്റൊരു ഇംഗ്ലീഷ് പോരാട്ടത്തിന് ചാമ്പ്യൻസ് ലീഗ് സാക്ഷ്യയാകും.
Post Your Comments