KeralaCinemaMollywoodLatest NewsNewsEntertainment

അമിത ആത്മവിശ്വാസം, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് വിജയ് ബാബുവിനെ അഴിയെണ്ണിക്കുമോ?

കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച കേസാണ് നിർമ്മാതാവ് വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്. യുവനടിയുടെ പരാതി പുറംലോകമറിഞ്ഞതോടെ, രാത്രി വളരെ വൈകി വിജയ് ബാബു ഫേസ്‌ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ടു. പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിക്കുകയാണെന്ന ആമുഖത്തോടെയാണ് വിജയ് ബാബു ലൈവിൽ പ്രതികരിച്ചത്. ലൈവിനിടെ പരാതി നൽകിയ പെൺകുട്ടിയുടെ പേരുവിവരങ്ങൾ ഇയാൾ പുറത്തുവിട്ടു. താൻ കുറ്റക്കാരനല്ലെന്ന ആത്മവിശ്വാസത്തിലാണ് വിജയ് ബാബു. നിരവധി സിനിമളിൽ നായികാ വേഷം അടക്കം ചെയ്തിട്ടുള്ള കോഴിക്കോട്ടുകാരിയാണ് പരാതിക്കാരി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അവരെ അപമാനിച്ച വിജയ് ബാബുവിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും സംഭവത്തിൽ കൗണ്ടർ കേസും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്ന് വിജയ് ബാബു വ്യക്തമാക്കി. മീടു പരാതികളിൽ ഈ കേസ് ഒരു തുടക്കമാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. അതിരു കടന്ന ആത്മവിശ്വാസത്തിലാണ് വിജയ് ബാബു ഉള്ളത്. ബലാത്സംഗ പരാതി നൽകിയ ഇരയുടെ പേര് വെളിപ്പെടുത്തിയത് തന്നെ അതിന്റെ തെളിവാണ്. പരാതിയെ തുടർന്ന് തന്റെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും ദുഃഖം അനുഭവിക്കുമ്പോൾ, എതിർ കക്ഷി സുഖമായിരിക്കുകയാണെന്നും താരം ലൈവിൽ പറഞ്ഞു. താനും കുടുംബവും അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട്, പേര് വെളിപ്പെടുന്നതോടെ ഇരയും അനുഭവിക്കട്ടെ എന്ന വിജയ് ബാബുവിന്റെ മനോഭാവത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്.

Also Read:അഫ്ഗാനിലെ ലക്ഷക്കണക്കിന് ജനങ്ങളെ ഭീകരതയ്ക്ക് മുന്നിൽ ഇട്ടുകൊടുത്തത് യൂറോപ്പ്: മുന്നറിയിപ്പുമായി ഇന്ത്യ

എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ പരാതി നൽകിയിരിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് യുവനടിയുടെ പരാതി. പരാതിയിൽ കേസെടുത്തെങ്കിലും വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിയതടക്കമുള്ള കാര്യങ്ങൾ പ്രാധാന്യത്തോടെയാണ് പോലീസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിജയ് ബാബു നിലവിൽ ഒളിവിൽ ആണെന്നാണ്‌ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button