ThiruvananthapuramLatest NewsKeralaNattuvarthaNews

‘കാലപ്പഴക്കം നോക്കിയാണോ സ്ത്രീസംരക്ഷണം?’: സുഭാഷിണി അലിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സർവീസസ് മേധാവി ഡോ. വിജയലക്ഷ്‌മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍, രാജ്യസഭ എംപിയും ഡിവൈഎഫ്ഐ നേതാവുമായ എഎ റഹീമിനെതിരെ കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഈ വിഷയം ചൂണ്ടിക്കാട്ടി സിപിഎം നേതാവും, ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷൻ ഉപാദ്ധ്യക്ഷയുമായ സുഭാഷിണി അലിയോട് ട്വിറ്ററിലൂടെ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയ്‌ക്കെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്.

വിജയ് ബാബുവിനെതിരെ പീഡന പരാതി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു

വിഷയത്തിൽ സ്‌ത്രീപക്ഷത്തെ പിന്തുണച്ച് റീട്വീറ്റ് ചെയ്യുമോ എന്ന് ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന്, അത് പഴയ കേസാണെന്ന് സുഭാഷിണി അലിയുടെ മറുപടി നൽകുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീജിത്ത് വിമർശനവുമായി രംഗത്ത് വന്നത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തന്നെ തടഞ്ഞുവച്ച് ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന അധ്യാപികയുടെ പരാതിയിൽ രാജ്യസഭാ എംപിയും അഖിലേന്ത്യാ ഡിവൈഎഫ്ഐ അധ്യക്ഷനുമായ സഖാവ് എ എ റഹിമിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടല്ലോ, സ്ത്രീപക്ഷത്തെ പിന്തുണച്ച്‌ റീട്വീറ്റ് ചെയ്യൂ എന്ന് സിപിഎം അഖിലേന്ത്യാ നേതാവും വനിതാ കമ്മീഷൻ മുൻ അംഗവും ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഉപാധ്യക്ഷയുമായ സഖാവ് സുഭാഷിണി അലിയോട് ഞാൻ ട്വിറ്ററിൽ നൈസായൊന്ന് ആവശ്യപ്പെട്ടതാണ്. സഖാവിന്റെ മറുപടി കലക്കി — അതൊരു പഴയ കേസാണെന്ന്! കാലപ്പഴക്കം നോക്കിയാണോ സ്ത്രീസംരക്ഷണം? ദിലീപ് കേസ് ഉണ്ടായ അതേ വർഷം തന്നെയല്ലേ ഈ കേസും ഉണ്ടായത്? എന്തായാലും നല്ല അടിപൊളി നവോത്ഥാനം. അഭിവാദ്യങ്ങൾ!

shortlink

Related Articles

Post Your Comments

Related Articles


Back to top button