KeralaLatest NewsNewsParayathe VayyaWriters' Corner

മീടുവിൽ കുരുങ്ങുന്ന മലയാള സിനിമാ മേഖല

നിയമ നടപടികൾ നേരിടുന്ന വിജയ് ബാബുവിനെപ്പോലൊരാൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന പിൻതുണകൾ അതിഭീകരമാണ്

ഞാനും പീഡിതയാണ് എന്ന പ്രസ്താവന കേവലം ഒരു പ്രസ്താവന മാത്രമല്ല …. അത് ഒരു രാഷ്ട്രീയ പ്രഖ്യാപനവും നിലപാടും കൂടിയാണ്. പീഡനത്തോടെ സ്വയം ഇരയായി ഒതുങ്ങിക്കൂടണമെന്ന ആണധികാരത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ച മീടൂ ആത്മഹത്യയിൽ ഒതുങ്ങേണ്ടതല്ല പെൺ ജീവിതം എന്ന് ബോധ്യപ്പെടുന്നു….

പാശ്ചചാത്യ നാട്ടിലെ പൊളിറ്റിക്കൽ ഐഡിയോളജി കൂടിയായ മീടു കേരളീയ സമൂഹത്തിൽ വൻ വിവാദ കോലാഹങ്ങളാണ് സൃഷ്ടിച്ചത്. ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾ ആളുകൾ പരസ്യപ്പെടുത്തുന്ന ലൈംഗിക ദുരുപയോഗത്തിനും ലൈംഗിക പീഡനത്തിനും എതിരായ ഒരു സാമൂഹിക പ്രസ്ഥാനമാണ് Me Too. ഈ പദ പ്രയോഗം 2006-ൽ സോഷ്യൽ മീഡിയയിൽ , ലൈംഗികാതിക്രമത്തെ അതിജീവിച്ചവളും ആക്ടിവിസ്റ്റുമായ തരാന ബർക്ക് മൈസ്പേസിലാണ് ആദ്യമായി ഉപയോഗിച്ചത്.

read also: ഈദുൽ ഫിത്തർ: സ്വകാര്യ സ്‌കൂളുകളിലെ അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഷാർജ

2017 ഒക്ടോബറിൽ ഹാർവി വെയ്ൻ‌സ്റ്റെയ്‌നെതിരെ നിരവധി ലൈംഗിക-അധിക്ഷേപ ആരോപണങ്ങൾ വെളിപ്പെടുത്തിയതിനെത്തുടർന്ന്, ഈ പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ ഒരു ഹാഷ്‌ടാഗായി വൈറലായി പ്രചരിക്കാൻ തുടങ്ങി. എന്നാൽ, ദശലക്ഷക്കണക്കിന് ആളുകൾ ഇംഗ്ലീഷിൽ ഈ രീതിയിൽ പദപ്രയോഗവും ഹാഷ്‌ടാഗും ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷം, ഈ പദപ്രയോഗം ഡസൻ കണക്കിന് മറ്റ് ഭാഷകളിലേക്ക് വ്യാപിക്കാൻ തുടങ്ങി. ഈ വിപുലീകരണത്തോടെ വ്യാപ്തി കുറച്ചുകൂടി വിശാലമായിത്തീർന്നു,

ചലച്ചിത്ര മേഖലയെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ അധികവും മീ ടു ആരോപണങ്ങൾ ഉയർന്നു വന്നത്.. നടൻമാരായ വിനായകൻ ,അലൻസിയർ , സിദ്ദിഖ് ,അജീഷ് ജി മേനോൻ, നടനും നിർമ്മാതാവുമായ വിജയ് ബാബു അങ്ങിനെ നിരവധി പേർക്കെതിരെ ആരോപണങ്ങൾ ഉയർന്നുവന്നു.

ഏറ്റവും ഒടുവിലായി ഉയർന്നു വന്ന പേരാണ് വിജയ് ബാബുവിൻ്റേത്. ലൈംഗിക പീഡന ആരോപണങ്ങളെ ന്യായീകരിച്ച വിജയ് ബാബു ഇരയായ പെൺകുട്ടിയുടെ പേര് കൂടി വെളിപ്പെടുത്തി മീടു കാമ്പയിനെത്തന്നെ അടിമുടി പരിഹസിക്കുകയുണ്ടായി. നിയമ നടപടികൾ നേരിടുന്ന വിജയ് ബാബുവിനെപ്പോലൊരാൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന പിൻതുണകൾ അതിഭീകരമാണ്. ആണധികാരത്തിൻ്റെ നെറികേടുകൾ ഒന്നടങ്കം ഇരകളെ അപഹാസ്യവത്ക്കരിക്കുകയാണ്. അതിനായി പല താരങ്ങളുടെയും പഴയ അഭിമുഖങ്ങളും മീ ടൂ നടന്ന കാലത്ത് എന്തുകൊണ്ട് ഇത് വെളിപ്പെടുത്തിയ തുടങ്ങിയ ആരോപണങ്ങളും ഉയർത്തുകയും ചൂഷണം നേരിടേണ്ടിവന്ന സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോളുകൾ പങ്കുവയ്ക്കുകയും ചെയ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button