മുടി കൊഴിച്ചിലില്‍ നിന്നും പൂര്‍ണ്ണമായി രക്ഷനേടാന്‍ ചില പൊടിക്കൈകള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമായ രണ്ടു ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും സഹായിക്കുമെന്ന് പറയുകയാണ് ന്യൂട്രീഷനിസ്റ്റ് അഞ്ജലി മുഖര്‍ജി.
വീട്ടില്‍ എളുപ്പത്തില്‍ ലഭിക്കുന്ന വസ്തുവാണ് ഉലുവ. ഇതില്‍ ഇരുമ്പിന്റെയും പ്രോട്ടീനിന്റെയും ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഉലുവ, പേസ്റ്റ് പരുവത്തിലാക്കി മുടികളില്‍ തേച്ചുപിടിപ്പിക്കുന്നത് മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായകമാണ്.
രണ്ടാമത്തെ പദാര്‍ത്ഥമാണ് നെല്ലിക്ക. നെല്ലിക്ക ശരീര ആരോഗ്യത്തിന് മാത്രമല്ല, മുടിയ്ക്കും നല്ലതാണ്. നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിക്ക് ബലം നല്‍കുകയും മുടി കൊഴിച്ചിലും നരയും തടയാന്‍ സഹായിക്കുകയും ചെയ്യും. നെല്ലിക്കപൊടിയില്‍ നാരങ്ങനീരു ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേച്ചുപിടിപ്പിക്കുന്നതാണ് ഉത്തമം.
Post Your Comments