KeralaLatest NewsIndiaNewsInternationalBusinessNews StoryTechnology

ഉയർത്തെഴുന്നേൽക്കാനൊരുങ്ങി ഫ്യൂച്ചർ ഗ്രൂപ്പ്

കമ്പനി ഓഹരി വിറ്റഴിക്കുന്നില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്ന് കടബാധ്യതകള്‍ തീര്‍ത്ത് വീണ്ടും കമ്പനിക്ക് മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍

ഫ്യൂച്ചര്‍ റീറ്റെയില്‍സ് ലിമിറ്റഡ് ഒഴികെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ കമ്പനികളേയും തിരികെ കൊണ്ടുവരാനുളള നീക്കങ്ങളുമായി ഉടമ കിഷോര്‍ ബയാനി.

ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍ സൊലൂഷന്‍സ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ എന്റര്‍പ്രൈസസ് എന്നീ കമ്പനികളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏകദേശം 18,000 കോടി രൂപ കടം ഉള്ള ഫ്യൂച്ചര്‍ റീറ്റെയില്‍സിനെ പാപ്പരായി പ്രഖ്യാപിക്കാന്‍ നാഷണല്‍ കമ്പനിയില്‍ ലോ ട്രിബൂണല്‍ ഒരുങ്ങുമ്പോള്‍ ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍ അടക്കമുള്ള കമ്പനികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തുന്നത്. കമ്പനി ഓഹരി വിറ്റഴിക്കുന്നില്‍ നിന്നും ലഭിക്കുന്ന തുകയില്‍ നിന്ന് കടബാധ്യതകള്‍ തീര്‍ത്ത് വീണ്ടും കമ്പനിക്ക് മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

24713 കോടി രൂപ നല്‍കി ഫ്യൂച്ചര്‍ റീറ്റെയില്‍സിനെ സ്വന്തമാക്കാനുള്ള ശ്രമം ഫ്യൂച്ചര്‍ ഗ്രൂപ്പിന് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ എതിര്‍ത്തതോടെ റിലയന്‍സ് റീറ്റെയില്‍സ് ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങിട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button