തിരുവനന്തപുരം: പിണറായി സർക്കാര്‍ ഗുജറാത്തിലെ വികസനം പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ വിടുന്നതിനെ വൈകിവന്ന വിവേകം എന്നു പറഞ്ഞു കളിയാക്കുന്നില്ലെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പോസിറ്റീവ് രാഷ്ട്രീയത്തിന്റെ പേരിൽ പിണറായി വിജയനെ നെഞ്ചോട് ചേർത്തു പിടിച്ച് അഭിവാദ്യം ചെയ്യാൻ യാതൊരു മടിയും ഇല്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പിണറായിയുടെ ഈ തീരുമാനത്തോട് പ്രകാശ് കാരാട്ടിന്റെയും കൂട്ടരുടേയും നിലപാട് അറിയാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന് ഏറെക്കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.
വേനലിൽ വെന്തുരുകി ഡൽഹി, യെല്ലോ അലർട്ട് : നാളെ താപനില 46 ഡിഗ്രിയാവും
‘കെഎസ്ആർടിസിയെ നന്നാക്കാൻ എംഡി പോകുന്നത് നെതർലൻഡിലേക്കാണ്. എന്നാൽ, അവർ ആദ്യം പോകേണ്ടത് യുപിയിലേക്കാണ്. യോഗി ആദിത്യനാഥ് അധികാരത്തിൽ വരുമ്പോൾ കോർപ്പറേഷൻ 153 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. ഒരു വർഷം കൊണ്ട് കോർപ്പറേഷൻ 83 കോടി രൂപ ലാഭത്തിലായി. ഇത് കേരളത്തിലെ ട്രാൻസ്പോർട്ട് സംഘം പഠിക്കണം. 70 കൊല്ലമായി യുപിയിൽ 38,000 ഗ്രാമങ്ങളിൽ ബസ് യാത്ര ഇല്ലായിരുന്നു. യോഗി 26,000 ഗ്രാമങ്ങളിലേക്കു ബസ് സർവ്വീസ് നീട്ടി. ഇങ്ങനെയാണ് കോർപറേഷൻ ലാഭത്തിലാക്കിയത്. അബ്ദുള്ളക്കുട്ടി പറഞ്ഞു.
Post Your Comments