Latest NewsKerala

മകന്റെ ക്രൂര മർദ്ദനം സഹിക്കാതെ സ്വയരക്ഷയ്ക്കായി മാതാവ് പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തി, അറസ്റ്റ്

മേസ്തിരിപ്പണിക്കാരനായ സിജു, സ്ഥിരമായി മദ്യപിച്ച്‌ വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നു

കൊല്ലം: ചാത്തന്നൂരില്‍ അമ്മയെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ആറു വയസുള്ള തന്റെ മകനും സ്വന്തം അമ്മയ്ക്കും ഒപ്പമാണ്, കഴിഞ്ഞ ഒരു വര്‍ഷമായി സിജുവിന്റെ താമസം.

മേസ്തിരിപ്പണിക്കാരനായ സിജു, സ്ഥിരമായി മദ്യപിച്ച്‌ വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുമായിരുന്നു. കഴിഞ്ഞ ദിവസം, അമ്മയെ അടിച്ച്‌ താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും മാരകമായിചവിട്ടുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അമ്മ ഓടി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.

ജോലിയില്ലാത്ത ദിവസങ്ങളില്‍ അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്, പൊലീസ് ഇടപെട്ട് ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍, അവിടെ നിന്നും തിരിച്ചെത്തിയ സിജു വീണ്ടും മദ്യപാനം തുടങ്ങുകയും അമ്മയെ വീണ്ടും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസ് സിജുവിനെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button