വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ പൂട്ടിക്കിടന്ന രണ്ട് വീടുകളിൽ മോഷണം. രണ്ടരപ്പവൻ സ്വർണവും പതിനായിരം രൂപയും നഷ്ടപ്പെട്ടു. എങ്കക്കാട് ചെമ്പിത്താനത്ത് പൗലോസിന്റെ വീട്ടിലും വടക്കാഞ്ചേരി ചാലിപ്പാടം കൃഷ്ണാർപ്പണം വീട്ടിൽ മുരളീധരന്റെ വീട്ടിലുമാണ് മോഷണം നടന്നത്.
വീടിന്റെ മുൻവാതിൽ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന്, അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടരപ്പവൻ തൂക്കം,വരുന്ന സ്വർണ കമ്മലുകളാണു കവർന്നത്. പൗലോസും കുടുംബവും ശനിയാഴ്ച രാവിലെ മുതൽ സ്ഥലത്തില്ലായിരുന്നു.
Read Also : രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവം: പ്രതിഷേധം ശക്തം, കേസ് ഹൈക്കോടതിയിലേക്ക്
മുരളീധരന്റെ പൂട്ടിക്കിടന്ന വീട്ടിൽ കയറിയ മോഷ്ടാക്കൾ, അലമാരയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ കവർന്നു. വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ മുഹമ്മദ് നദിമുദ്ദീൻ ഐപിഎസ്, കെ. മാധവൻകുട്ടി എന്നിവർ സ്ഥലത്തെത്തി അന്വേഷണം പരിശോധന നടത്തി. തൃശൂരിലെ ഫോറൻസിക് വിദഗ്ധരായ ദിനേശ്, ഷൈന എന്നിവരുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു.
Post Your Comments