KeralaCinemaMollywoodLatest NewsNewsEntertainment

‘ചിലർ അറിഞ്ഞിട്ടുണ്ടാകില്ല’: രണ്ടാം വിവാഹ വാർത്തയിൽ പ്രതികരിച്ച് റിമി ടോമി

റിമി ടോമിയെ രണ്ടാമതും വിവാഹം കഴിപ്പിക്കാനൊരുങ്ങിയ പാപ്പരാസികൾക്ക് കൃത്യമായ മറുപടി നൽകി താരം. മുൻഭർത്താവ് റോയിസിന് പിന്നാലെ റിമിയും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. സിനിമ മേഖലയില്‍ നിന്നു തന്നെയുള്ള ആള്‍ തന്നെയാണ് വരന്‍ എന്നായിരുന്നു പ്രചരിച്ചത്. എന്നാൽ, ഈ വാർത്ത തള്ളി റിമി തന്നെ രംഗത്തെത്തി. എങ്ങനെയെങ്കിലും ജീവിച്ച് പൊയ്‌ക്കോട്ടെയെന്നും വിവാഹം കഴിക്കാൻ തൽക്കാലം പദ്ധതിയില്ലെന്നും റിമി പറയുന്നു. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു റിമി ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read:‘പണം കൊടുക്കാനുള്ളവര്‍ വീട്ടിലേക്ക് കയറി വരുന്നു, പ്രശാന്ത് കിഷോർ വാഗ്ദാനം പാലിച്ചില്ല’:കവിത തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

‘ഒരു രക്ഷയുമില്ല, രണ്ടു ദിവസങ്ങളായി കോളോട് കോളാണ്. വീഡിയോയുടെ തലക്കെട്ടിൽ കൊടുത്തപോലെ കല്യാണമായോ റിമി എന്ന് നിരവധിപ്പേർ വിളിച്ച് ചോദിക്കുന്നു. ഇതൊന്നു വ്യക്തമാക്കാൻ ആണ് ഞാൻ ഇപ്പോൾ ഇത്തരമൊരു വീഡിയോയുമായി വന്നത്. എന്നെ അറിയുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും അറിയുവാനാണ് ഇക്കാര്യം പറയുന്നത്. ചിലർ ഇത് അറിഞ്ഞിട്ടുണ്ടാവില്ല. ഇത് ഞങ്ങളോട് എന്തിനു പറയണം എന്ന് അവർ ആലോചിക്കേണ്ട കാര്യമില്ല. ഇത് അറിയാൻ ആഗ്രഹമുള്ളവരോട് മാത്രമായി പറയുകയാണ്. അങ്ങനെ ഒന്നുമില്ല… നമ്മളോട് ഒന്നും ചോദിക്കാതെ എന്തിന് ഇത്തരം വാർത്തകൾ വരുന്നത് എന്ന് എനിക്കറിയില്ല. ഭാവിയിൽ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അത് ഞാൻ നിങ്ങളെ അറിയിക്കാതിരിക്കുവോ. ഓൺലൈൻ വാർത്ത ചാനലുകൾ നിരവധി പേർ വിളിക്കുന്നു. അവർ എന്തിനാ വിളിക്കുന്നത് എന്ന് അറിയില്ല, അത്രത്തോളം ഉറപ്പോടെയാണ് അവർ വാർത്തകൾ നൽകുന്നത്. നമ്മൾ ഇങ്ങനെയൊക്കെ അങ്ങ് പോണു… എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടായാൽ ഞാൻ ആദ്യം നിങ്ങളെ അറിയിക്കും. അപ്പോൾ മാത്രം വിശ്വസിച്ചാൽ മതി. കല്യാണം ഒന്നുമായിട്ടില്ല. ഇപ്പോൾ ഞാൻ അങ്ങനെ അങ്ങ് ജീവിച്ചു പൊക്കോട്ടെ’, റിമി പറയുന്നു.

റിമി ഇപ്പോൾ മഴവിൽ മനോരമയിലെ കുടുംബ ഷോയായ സൂപ്പർ കുടുംബം എന്ന പരിപാടിയുടെ ജഡ്ജുമാരിലൊരാളാണ്. റോയിസുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി വളരെക്കാലത്തിന് ശേഷമാണ് റിമി വീണ്ടും വിവാഹിതയാകുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഏതായാലും പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് റിമി തന്നെ രംഗത്തെത്തിയതോടെ, ഇനി ഇതിൽ കൂടുതൽ വ്യക്തതയുടെ ആവശ്യമില്ലെന്ന് ആരാധകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button