News

നമുക്ക് ഒന്നിച്ച്‌ ഒറ്റക്കെട്ടായി നില്‍ക്കാം, പലതുള്ളി പെരുവെള്ളം പോലെ വയനാടിനെ പരമാവധി സഹായിക്കണം : റിമി ടോമി

ചെറിയ തുക ചെന്നെത്തുന്നത് ആശ്വാസകരമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള വലിയ തുകയിലേക്കാണ്

വയനാട്ടിലെ ദുരിതബാധിതരെ കഴിയുന്നതിന്റെ പരമാവധി സഹായിക്കണമെന്ന് ഗായികയും അവതാരികയുമായ റിമി ടോമി. പ്രളയത്തെയും പ്രകൃതി ദുരന്തത്തെയും അതിജീവിച്ച നമുക്കിനി വയനാടിനായി കൈകോർക്കാമെന്ന് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച വീഡിയോയിൽ റിമി ടോമി പറഞ്ഞു.

read also: പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാമെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റ്: യുവാവ് അറസ്റ്റില്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘വയനാടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്കായി നമുക്ക് ഒന്നിച്ച്‌ ഒറ്റക്കെട്ടായി നില്‍ക്കാം. പലതുള്ളി പെരുവെള്ളം എന്ന് പറയുന്നത് പോലെ നമ്മുടെ കൈയ്യിലെ ചെറിയ തുകയാണെങ്കിലും അത് കുറഞ്ഞ് പോകുമല്ലോ എന്ന് വിചാരിക്കാതെ കഴിയുന്നത് പോലെ സഹായിക്കുക. നിങ്ങളുടെ ചെറിയ തുക ചെന്നെത്തുന്നത് ആശ്വാസകരമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുള്ള വലിയ തുകയിലേക്കാണ്’.

വയനാടിന് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ കൂടി ചെയ്ത് കഴിഞ്ഞാല്‍ ആരോരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്കും നമ്മുടെ സഹോദരീ സഹോദരന്മാർക്കും അമ്മമാർക്കുമൊക്കെ ഏറെ ആശ്വാസമാകും. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരാണ്. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കണം. അവരെ പഴയ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാമെന്നും റിമി ടോമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button