തുടര്‍ച്ചയായ 20ാം ദിനവും ഉയരാതെ ഇന്ധനവില. പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍-ഡീസല്‍ വില സ്ഥിരമാണ്. ഏപ്രില്‍ ഏഴ് മുതല്‍ ഇന്ധനവില ഉയരാതെ തുടരുന്നത് വിലക്കയറ്റം മൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക് ആശ്വാസമാണ്.
ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില 117.19 രൂപയും ഡീസല്‍ വില 103.95 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 115.25 രൂപയും ഡീസലിന് 102.12 രൂപയും, കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 115.37 രൂപയും ഡീസലിന് 102.26 രൂപയുമാണ് വില.
Also Read:സുഡാനിൽ ഗോത്രവർഗ്ഗക്കാർക്കിടയിൽ സംഘർഷം: 168 മരണം
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 105.41 രൂപയും ഡീസല്‍ ലിറ്ററിന് 96.67 രൂപയുമാണ്. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 120.51 രൂപയും ഡീസല്‍ ലിറ്ററിന് 104.77 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ത്യന്‍ പെട്രോളിയം മാര്‍ക്കറ്റിംഗ് കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസിഎല്‍) ഏറ്റവും പുതിയ വിവരം അനുസരിച്ചാണ് ഈ നിരക്ക്.
Post Your Comments