![](/wp-content/uploads/2022/04/untitled-7-6.jpg)
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ആറ് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കാനൊരുങ്ങുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹർജിയിൽ അടിയന്തര വാദം കേള്‍ക്കണമെന്ന, ഹർജിക്കാരിൽ ഒരാള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മീനാക്ഷി അറോറയുടെ ആവശ്യം പരിഗണിക്കവെയാണ് മൂന്നംഗ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കര്‍ണാടക ഹൈക്കോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.
Also Read:ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ
ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു. ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നടപടി എടുത്തതോടെയായിരുന്നു ‘ഹിജാബ്’ വിവാദമായത്. വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാൻ അനുവദിക്കാതെ വന്നതോടെ, ഇവർ സ്‌കൂളിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂൾ അധികൃതരുടെ നിലപാടിനൊപ്പമായിരുന്നു സർക്കാർ നിലകൊണ്ടത്. എന്നാൽ, സംസ്ഥാന സർക്കാരിന് അനുകൂലമായ വിധിയായിരുന്നു വന്നത്. ഇസ്ളാമിൽ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നുമായിരുന്നു ഹൈക്കോടതി വിധിച്ചത്.
ഹിജാബ് ധരിച്ച് സ്‌കൂളിൽ എത്തണമെന്നത് നിർബന്ധമായതോടെ, പല വിദ്യാർത്ഥിനികൾക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കി. നിരവധി വിദ്യാർത്ഥിനികളാണ് പരീക്ഷയെഴുതാൻ കഴിയാതെ മടങ്ങിയത്. ഹൈക്കോടതി വിധി പാലിച്ച് പലരും ഹിജാബ് അഴിച്ച് വെച്ച് പരീക്ഷയെഴുതിയെങ്കിലും, വലിയൊരു വിഭാഗം പെൺകുട്ടികളും ഇതിന് തയ്യാറായില്ല.
Post Your Comments