Latest NewsKeralaEducationNews

ചോദ്യപേപ്പർ വിവാദം: കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ അവധിയിലേക്ക്

 

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ആവര്‍ത്തിച്ച സംഭവത്തിൽ, പരീക്ഷ കൺട്രോളർ അവധിയിലേക്ക്. പിഴവിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പരീക്ഷ കൺട്രോളർ പി.ജെ വിൻസെന്റ് കഴിഞ്ഞ ദിവസം രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവധിയിലേക്ക് പോകുന്നത്. ഈ മാസം 28 മുതൽ എട്ട് ദിവസത്തേയ്‌ക്കാണ് അവധിയിൽ പ്രവേശിക്കുക.

സൈക്കോളജി, ബോട്ടണി വിഷയങ്ങളിലെ ചോദ്യപേപ്പറുകൾ ആവർത്തിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ വി.സിയെ കണ്ട് പി.ജെ വിൻസന്റ് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു. എന്നാൽ, ഉടൻ രാജി വെയ്‌ക്കേണ്ടെന്ന നിലപാടാണ് കൂടിക്കാഴ്ചയിലുണ്ടായത്. എന്നാല്‍,  ഇതിന് ശേഷം അവധിയിൽ പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ 21 ന് നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യ പേപ്പറും മുൻ വർഷത്തെ ചോദ്യങ്ങളുടെ ആവർത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആൾഗേ ആന്റ് ബ്രയോഫൈറ്റ്‌സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്.

അതേസമയം, ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ രണ്ടംഗ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button