തിരുവനന്തപുരം: കാലടി സർവകലാശാലയിൽ പുതിയ വൈസ് ചാൻസിലറെ നിയമിച്ചു. കാലടി സർവകലാശാലയിലെ ഡോ. കെ.കെ ഗീതാ കുമാരിയാണ് വിസിയായി ചുമതലയേറ്റത്. നിലവിലെ വിസി ഡോ. എംവി നാരായണനെ പുറത്താക്കിയത് ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിസിയെ നിയമിച്ചത്. ഡോ.കെ.കെ ഗീതകുമാരിയെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് രാജ്ഭവൻ പുറത്തിറക്കി.
കാലടി സർവകലാശാലയിലെ വിസിയെ പുറത്താക്കിയ ഗവർണറുടെ നടപടിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കാലടി സർവകലാശാല വിസി നിയമനത്തിൽ, ഡോ.എം.വി നാരായണന്റെ പേരുമാത്രമാണ് സെർച്ച് കമ്മിറ്റി ശുപാർശ ചെയ്തത്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് വിസിയുടെ നിയമനം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിസി സ്ഥാനത്ത് തുടരാനാകില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. അതേസമയം, തനിക്ക് മതിയായ യോഗ്യതയുണ്ടെന്നും, ഏറ്റവും യോഗ്യനായ വ്യക്തി എന്ന നിലയിലാണ് സെർച്ച് കമ്മിറ്റി തൻ്റെ പേര് മാത്രം ശുപാർശ ചെയ്തതെന്നും ഡോ.എം.വി നാരായണൻ വ്യക്തമാക്കി.
Post Your Comments