KeralaLatest NewsNews

പൂക്കോട് സർവകലാശാല വിസി ഡോ.പി.സി ശശീന്ദ്രൻ രാജിവെച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ രാജിവെച്ചു. ഡോ.പി.സി ശശീന്ദ്രനാണ് രാജിവെച്ചത്. റാഗിംഗ് കേസിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് വിവാദമായതോടെയാണ് വൈസ് ചാൻസിലർ രാജിവെച്ചിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് പി.സി ശശീന്ദ്രൻ പ്രതികരിച്ചത്. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ വി.സി എം.ആർ ശശീന്ദ്രനാഥിനെ മാറ്റിയിരുന്നു. ഇതിനുശേഷമാണ് പി.സി ശശീന്ദ്രൻ ചുമതലയേറ്റത്.

വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഗവർണർ അതൃപ്തി അറിയിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജിവെച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് ഗവർണർ മുന്നറിയിപ്പും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വി.സി ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്. വെറ്റിനറി സർവകലാശാലയിലെ റിട്ടയേഡ് അധ്യാപകനായിരുന്നു രാജിവെച്ച വൈസ് ചാൻസലർ പി.സി ശശീന്ദ്രൻ.

Also Read: താമസം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം, ഇതുവരെ 21 മോഷണ കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് പരശുറാം ഗിരി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button