Latest NewsKeralaNews

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു

കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുടബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു. 71 വയസായിരുന്നു. 1973 മുതല്‍ കേരളം ആദ്യം സന്തോഷ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്നു. എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരിക്കെയാണ് അന്ത്യം.

ദേവാനന്ദിന്റെ ഇടതുകാല്‍ ക്രിട്ടിക്കല്‍ ലിംഫ് ഇസ്‌കീമിയ ബാധിച്ചതിനെ തുടര്‍ന്ന്  കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയിരുന്നു. മലപ്പുറത്ത്, കേരളം സന്തോഷ് ട്രോഫിയില്‍ ആദ്യകളിക്ക് ഇറങ്ങിയ ദിവസം തന്നെയായിരുന്നു ശസ്ത്രക്രിയയും.

കണ്ണൂര്‍ സ്വദേശിയായ ദേവാനന്ദ് കണ്ണൂരിലെ ബ്രദേഴ്‌സ് ക്ലബ്ബിലൂടെയാണ് ഫുട്ബാള്‍ ജീവിതത്തിലേക്ക് കടന്നത്.

തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു വേണ്ടിയും സംസ്ഥാന – ദേശീയ ടീമിലും നിരവധി മത്സരങ്ങള്‍ക്ക് ബൂട്ട് കെട്ടി.

1974ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് കപ്പ് ദേശീയ ടീമില്‍ അംഗമായിരുന്നു. ടാറ്റയ്ക്കുവേണ്ടിയാണ് കൂടുതല്‍ കാലം കളിച്ചത്.

ഫെഡറേഷന്‍ കപ്പ്, ഡ്യൂറന്റ് കപ്പ് തുടങ്ങി നിരവധി ടൂര്‍ണമെന്റില്‍ ടാറ്റയ്ക്കു വേണ്ടി പ്രതിരോധ നിരയിലുണ്ടായിരുന്നു.

1984ലാണ് ടാറ്റയില്‍ നിന്ന് വിട പറഞ്ഞ് മുംബൈയിലെ താജ് ഹോട്ടലില്‍ പേഴ്‌സണല്‍ മാനേജരായി ജോലിയില്‍ പ്രവേശിച്ചത്.

2011ല്‍ വിരമിച്ച ശേഷം തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസമാക്കി. കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് മാസം ലഭിക്കുന്ന 2000 രൂപയും ഇ.പി.എഫില്‍നിന്നുള്ള 1500 രൂപയുമാണ് ആകെ വരുമാനമായുണ്ടായിരുന്നത്.

ക്ഷമയാണ് ദേവാനന്ദിന്റെ ഭാര്യ. മകന്‍ നിഖില്‍ദേവ് വിപ്രോ ജീവനക്കാരനാണ്. മരുമകള്‍: ലക്ഷ്മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button