‘ആറ് അനാഥ കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ലക്ഷ്‌മി ടീച്ചര്‍.. ഈ ടീച്ചറിന് ഒരു ലൈക്ക് കൊടുത്തൂടെ’ എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രം വലിയ രീതിയിൽ ശ്രദ്ധനേടുകയാണ്. സുബിന്‍ സേവ്യര്‍ സുബിന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് ഇതുവരെ 1,000ല്‍ പരം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ ചിത്രം പറയുന്നത് പോലെ ആറ് കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ലക്ഷ്മി എന്ന അധ്യാപിക ആരാണ് ? ഇതിന്റെ വസ്തുത അറിയാം. ഫാക്‌ട് ക്രെസെന്‍ഡോയാണ് ഈ ചിത്രത്തിന്റെ സത്യാവസ്ഥ പങ്കുവച്ചിരിക്കുന്നത്.
ഇതേ തലക്കെട്ടോടെ യുവതിയുടെ ചിത്രം മറ്റുഭാഷകളിലും ഫെയ്‌സ്ബുക്ക് പോസ്റ്റായി പ്രചരിക്കുന്നുണ്ട്. തമിഴ് ഫാക്‌ട് ക്രെസെന്‍ഡോയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ചിത്രം നിരവധി വെബ്‌സൈറ്റുകളിലും പേജികളിലും പല പേരുകളിലും പല തലക്കെട്ടിലും ഏറെ നാളുകളായി പ്രചരിക്കുന്നുണ്ട്. അനാഥ കുട്ടികളെ ദത്ത് എടുത്ത് പഠിപ്പിക്കുന്ന ലക്ഷ്‌മി ടീച്ചര്‍ എന്ന തലക്കെട്ട് നല്‍കി മറ്റ് ചില സ്ത്രീകളുടെ ചിത്രങ്ങളും തമിഴ് വിഭാഗത്തിന് കണ്ടെത്താന്‍ കഴിഞ്ഞു. തമിഴ് പേജിലാണ് അധികവും ചിത്രം പ്രചരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ലക്ഷ്മി എന്ന ഒരു സ്ത്രീ കേരളത്തില്‍ കുട്ടികളെ ദത്ത് എടുത്ത്, പഠനച്ചിലവുകള്‍ നല്‍കുന്നതുണ്ടോയെന്നതിനെ കുറിച്ച് ഒരു വാര്‍ത്തയും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Post Your Comments