
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫിലെത്താൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് മുൻ ന്യൂസിലാന്‍ഡ് നായകൻ ഡാനിയേല്‍ വെറ്റോറി. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, ഈ സീസണില്‍ അരങ്ങേറിയ ടീമുകളായ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഇതുവരെ കിരീടം ചൂടാത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ പ്ലേ ഓഫില്‍ കടക്കുമെന്നാണ് വെറ്റോറിയുടെ പ്രവചനം.
നിലവില്‍ രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫില്‍ കടക്കില്ലെന്നാണ് വെറ്റോറി പറയുന്നത്. ഈ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് സണ്‍റൈസഴ്സ്. സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളും തോറ്റു തുടങ്ങിയ ഓറഞ്ച് ആര്‍മി ശക്തമായ മുന്നേറ്റമാണ് പിന്നീട് നടത്തിയത്.
Read Also:- പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
സീസണില്‍ ഇതുവരെ 38 മല്‍സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 12 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്. ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ചാണ് അവരുടെ കുതിപ്പ്. 10 പോയിന്റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രണ്ടാം സ്ഥാനത്ത്. ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ അവര്‍ ജയിച്ചിട്ടുണ്ട്. ഇതേ പോയിന്റോടെ രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
Post Your Comments