തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച കെ.വി തോമസിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ച് തീരുമാനമെടുക്കാനൊരുങ്ങി കോൺഗ്രസ്. ഇതിന്റെ അടിസ്ഥാനത്തില്‍, എ.കെ. ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. രാവിലെ 11.30 നാണ് സമിതി യോഗം ചേരുക.
യോഗത്തില്‍ കെ.വി. തോമസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്പെൻഷനും പുറത്താക്കലും ഉൾപ്പെടെയുള്ള നടപടികൾ ശുപാർശ ചെയ്യാൻ സമിതിക്ക് സാധിക്കും. പഞ്ചാബിലെ കോൺഗ്രസ് നേതാവ് സുനിൽ ജാക്കറിനെതിരായ അച്ചടക്ക നടപടിയും സമിതി ചർച്ച ചെയ്യും.
അതേസമയം, സി.പി.എം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും, അച്ചടക്ക സമിതി ചെയർമാൻ പോലും സി.പി.എം. നേതാക്കളെ പ്രകീർത്തിച്ചിട്ടുള്ളതും കെ.വി. തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments