കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്ന് ഒന്നും ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി. കോടതിയിലെ എ ഡയറി രഹസ്യരേഖയല്ലെന്നും കോടതി പറഞ്ഞു. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച അഭ്യൂഹങ്ങളിലും കോടതി വ്യക്തത വരുത്തി.
കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ വന്നതെങ്ങനെയെന്നായിരുന്നു പ്രോസിക്യൂഷന്‍ ചോദിച്ചത്. എന്നാൽ, ചോർന്നുവെന്ന് പ്രോസിക്യൂഷനും മാധ്യമങ്ങളും ആരോപിക്കുന്ന ആ രേഖ, കോടതിയുടെ എ ഡയറിയിലെ രേഖകളാണെന്നും അത് തയ്യാറാക്കുന്നത് ബെഞ്ച് ക്ലര്‍ക്ക് ആണെന്നും കോടതി പറഞ്ഞു. സത്യമെന്തോ അത് അങ്ങനെ തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും കോടതി പറഞ്ഞു.
കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണില്‍ കണ്ടുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ദിലീപ് പലരെയും സ്വാധീനിച്ചിട്ടുണ്ടെന്നും, ലിസ്റ്റിൽ കോടതി ജീവനക്കാരുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നാണ് വിചാരണ കോടതി പറഞ്ഞത്. ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന കേസ് പരിഗണിക്കുന്നത് മെയ് ഒന്‍പതിലേക്ക് മാറ്റി.
Post Your Comments