ThiruvananthapuramLatest NewsKeralaNattuvarthaNews

നിയന്ത്രണം തെറ്റിയ കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇളംപ്ലാവില്‍ വീട്ടില്‍ രമേഷ് കൃഷ്ണനാണ് (33) അപകടത്തില്‍ മരിച്ചത്

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് നിയന്ത്രണം തെറ്റിയ കാർ വൈദ്യുത പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ഇളംപ്ലാവില്‍ വീട്ടില്‍ രമേഷ് കൃഷ്ണനാണ് (33) അപകടത്തില്‍ മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിക്ക് വെള്ളയമ്പലം-ശാസ്തമംഗലം റോഡില്‍ എന്‍.എസ്.എസ്. കരയോഗം ഹാളിനു മുന്നില്‍ വെച്ചാണ് അപകടം നടന്നത്. വട്ടിയൂര്‍ക്കാവിലേക്കു വരികയായിരുന്ന രമേഷ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി റോഡിനു നടുവിലെ വൈദ്യുത തൂണിലിടിക്കുകയായിരുന്നു.

Read Also : നിജില്‍ ദാസിന്റെ ലക്ഷ്യം മുഖ്യമന്ത്രി ആയിരുന്നു, ഒളിപ്പിച്ചത് ഒരു ടീച്ചർ: ഇ.പി ജയരാജൻ

ഉടന്‍ തന്നെ രമേശിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അച്ഛന്‍: പരേതനായ എസ്.രമേഷ് ബാബു (റിട്ട. എസ്.പി.), അമ്മ: മിനി എം.ജി. ഭാര്യ: ലക്ഷ്മി രമേഷ്, മകന്‍: റിഥിക് രമേഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button