
കണ്ണൂർ: തലശേരിയിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ ആര്‍.എസ്. എസ് നേതാവ് നിജില്‍ ദാസ് പിണറായിയിൽ ഒളിവിൽ കഴിഞ്ഞതിന് പിന്നിൽ മറ്റ് കാരണമുണ്ടെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിയുടെ വീടിന് 200 മീറ്റര്‍ ചുറ്റളവില്‍ ഒളിവില്‍ താമസിച്ചത് മറ്റ് പല ഗൂഢലക്ഷ്യങ്ങളും ഉണ്ടെന്നാണ് ജയരാജൻ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിജിലിന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
വിഷയം പൊലീസ് ഗൗരവത്തില്‍ പരിശോധിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇ.പി ജയരാജന്‍ ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നിജില്‍ ദാസ് ഒളിവില്‍ താമസിച്ചത് മാത്രമാണെന്ന് താൻ കരുതുന്നില്ലെന്നും, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടല്ലെങ്കില്‍ അവിടെ വരേണ്ട കാര്യമില്ലല്ലോ എന്നും ജയരാജൻ ചോദിക്കുന്നു.
Also Read:ഗതാഗത നിയമ ലംഘനത്തിന് പിഴ അടച്ചില്ലെങ്കിൽ വാഹനലേലം: അറിയിപ്പുമായി അബുദാബി പോലീസ്
‘ഹരിദാസന്‍ വധക്കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വീടിനടുത്ത് ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണ്. ക്രൂരനായ ഒരു ക്രിമിനല്‍ ആണ് അയാള്‍. അവിടെ സാധാരണ നിലയിലൊന്നും അങ്ങനെയൊരു ക്രിമിനല്‍ ഒളിവില്‍ വരുന്നതല്ല. അത് ഒളിവില്‍ മാത്രമാണെന്ന് ഞാന്‍ ധരിക്കുന്നില്ല. വിഷയം ഗൗരവത്തില്‍ പൊലീസ് പരിശോധിക്കണം. സാധാരണ നിലയില്‍ ഒരു കൊലക്കേസ് പ്രതി അവിടെ അങ്ങനെ വന്ന് ഒളിവില്‍ താമസിക്കാനുള്ള ഒരു സാധ്യതയുമില്ല. അപ്പോള്‍ ആ സാധ്യതയ്ക്ക് വേറെ ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടായേക്കാം. അതാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളതെന്ന് നമ്മള്‍ മനസിലാക്കണം. അതീവ ജാഗ്രത എല്ലാവര്‍ക്കും ഉണ്ടാകണം. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടല്ലെങ്കില്‍ അവിടെ വരേണ്ട കാര്യമില്ലല്ലോ. അവിടെ അങ്ങനെയൊരു താവളം ഉണ്ടാക്കേണ്ടതില്ലല്ലോ. ഇത് ഗുരുതരമായൊരു പ്രശ്‌നം കൂടിയാണ്. ഒരു ടീച്ചറാണ് ഒളിവില്‍ താമസിപ്പിച്ചത് എന്നൊക്കെ കേള്‍ക്കുന്നു. ഇതൊക്കെ അന്വേഷിക്കേണ്ടതുണ്ട്’, ഈ.പി ജയരാജൻ പറഞ്ഞു.
Post Your Comments