Latest NewsIndiaNews

കിടപ്പുമുറി പങ്കിടും, പരപുരുഷന്മാരെ കൊണ്ടു വരരുത്, മദ്യം, മയക്കുമരുന്ന്, വളര്‍ത്തുമൃഗങ്ങള്‍ അനുവദിക്കില്ല: പരസ്യം വൈറൽ

പ്രതിമാസം 30,000 രൂപയാണ് വീടിന്റെ വാടക.

നഗരങ്ങളിൽ ജോലി സംബന്ധമായി ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ആശ്വാസമാണ് പേയിങ് ഗസ്റ്റ് സൗകര്യങ്ങൾ. എന്നാൽ, സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിചിത്രമായ ഒരു പരസ്യമാണ്. റൂം മേറ്റിനെ ആവശ്യമാണെന്ന് കാണിച്ചു നാല്പത്തിനാലുകാരനായ ഒരാള്‍ ആണ് പരസ്യം നല്‍കിയത്. ഈ പരസ്യം ചർച്ചയാകുന്നതിനു കാരണം തന്റെ റൂം മേറ്റിന് അയാൾ നൽകുന്ന ചില നിബന്ധനകളാണ്.

read also: സ്‌കൂളിൽ ബൈബിൾ നിർബന്ധമായും കൊണ്ടുവരണം: വിദ്യാർത്ഥികളോട് നിർദ്ദേശവുമായി പ്രമുഖ സ്‌കൂൾ, വിവാദം

18 നും 25 നും ഇടയില്‍ പ്രായമുള്ള, പാചകം ചെയ്യാനും വൃത്തിയാക്കാനും തയ്യാറുള്ള ഒരു അവിവാഹിതയായ സ്ത്രീയാകണം തന്റെ റൂം മേറ്റ് എന്നാണ് ഇയാളുടെ ആവശ്യം. കൂടാതെ, പറയുന്ന മറ്റ് നിബന്ധനകൾ ഇങ്ങനെ, തന്റെ ഒറ്റമുറി ഫ്ലാറ്റിലെ കിടപ്പുമുറി പങ്കിടണം. മദ്യം, മയക്കുമരുന്ന്, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ വീട്ടില്‍ അനുവദിക്കില്ല. ഒരു പുരുഷ കൂട്ടാളിയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. സുരക്ഷാ കാരണങ്ങളാല്‍ വീടിന്റെ ഒരു വാതിലും പൂട്ടരുത്. പ്രതിമാസം 30,000 രൂപയാണ് വീടിന്റെ വാടക.

‘വിചിത്രമായ’ റൂംമേറ്റ് പരസ്യത്തിനു നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button