മുംബൈ: മുതിർന്ന ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് ഇന്ത്യയിലെ മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് രണ്ട് വർഷത്തെ വിലക്ക്. വൃദ്ധിമാൻ സാഹ ടെക്സ്റ്റ് കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിസിസിഐ അന്വേഷണ സമിതി യോഗത്തിലാണ് മജുംദാറിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
‘അയാളെ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കരുതെന്ന് ഞങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ എല്ലാ സംസ്ഥാന യൂണിറ്റുകളേയും അറിയിക്കും. ഹോം മത്സരങ്ങൾക്ക് അദ്ദേഹത്തിന് മീഡിയ അക്രഡിറ്റേഷൻ നൽകില്ല. കൂടാതെ, അദ്ദേഹത്തെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപെടുത്താൻ ഞങ്ങൾ ഐസിസിക്ക് കത്തെഴുതും. അഭിമുഖം അദ്ദേഹത്തിന് നൽകരുതെന്ന് താരങ്ങളോട് പറയും’ ബിസിസിഐ വ്യക്തമാക്കി.
Read Also:- കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാവുന്ന അസുഖങ്ങൾ ഒഴിവാക്കാൻ
ഫെബ്രുവരി 23ന് പേര് വെളിപ്പെടുത്താത്ത ഒരു മാധ്യമപ്രവർത്തകനെതിരെ വാട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സാഹ നേരത്തെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. വാട്ട്‌സ്ആപ്പ് സ്‌ക്രീൻഷോട്ടുകൾ പുറത്ത് വിട്ടതിന് സാഹയെ മാധ്യമപ്രവർത്തകൻ ഭീഷണിപ്പെടുകയും ചെയ്തു. പിന്നീടാണ് മജുംദാറാണെന്ന് സാഹ വെളിപ്പെടുത്തിയത്.
Post Your Comments