ThiruvananthapuramKeralaNattuvarthaLatest NewsNews

മദ്യപിക്കാൻ പണം നൽകാത്തതിന് അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു : മകൻ പൊലീസ് കസ്റ്റഡിയിൽ

വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി എസ് എസ് ഭവനിൽ സുകുമാരനാണ് പരിക്കേറ്റത്

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി എസ് എസ് ഭവനിൽ സുകുമാരനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുധീഷിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മുഖത്തും വയറ്റിലും വെട്ടേറ്റ സുകുമാരൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read Also : താന്‍ കടുത്ത സിപിഎം വിരുദ്ധനാണ്, പിണറായി കേസില്‍ ഇടപെടുമെന്ന് തോന്നുന്നില്ല: രാഹുല്‍ ഈശ്വര്‍

നേരത്തെയും മദ്യപിക്കാൻ പണം നൽകാത്തതിന് സുകുമാരനെ, സുധീഷ് മർദ്ദിച്ചിട്ടുണ്ട്. തുടർന്ന്, വെഞ്ഞാറമൂട് പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button