KeralaLatest NewsNews

താന്‍ കടുത്ത സിപിഎം വിരുദ്ധനാണ്, പിണറായി കേസില്‍ ഇടപെടുമെന്ന് തോന്നുന്നില്ല: രാഹുല്‍ ഈശ്വര്‍

അതിജീവിതയ്ക്ക് നീതി കിട്ടണം. പക്ഷേ, അതിനര്‍ത്ഥം ദിലീപിനെ കുടുക്കണം എന്നല്ല

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ചുമതയുള്ള പോലീസ് ഉദ്യോഗസ്ഥൻ എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്നും മാറ്റിയതിന് പിന്നാലെ ഈ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് പലരും ആരോപിച്ചിരുന്നു. കേസ് അന്വേഷണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കവെയാണ് ശ്രീജിത്തിനെ മാറ്റിയത്. കൂടാതെ, ദിലീപിന്റെ അഭിഭാഷകൻ ശ്രീജിത്തിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ വിഷയത്തിൽ, സോഷ്യൽ മീഡിയയിൽ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് രാഹുല്‍ ഈശ്വര്‍.

പിണറായി വിജയനെ പോലുളള ഒരു മുഖ്യമന്ത്രി ഈ കേസില്‍ ഇടപെടുമെന്ന് കരുതുന്നില്ലെന്ന് ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് രാഹുല്‍ പറഞ്ഞു. ‘താന്‍ കടുത്ത സിപിഎം വിരുദ്ധനാണ്. പിണറായി വിജയന്റെ നിലപാടുകളെ എതിര്‍ക്കുന്ന വ്യക്തിയാണ്. എന്നിരുന്നാലും പിണറായി വിജയനെ പോലുളള ശക്തനായ ഒരു മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുമെന്ന് ഒരു മലയാളിയും ചിന്തിക്കുമെന്ന് തനിക്ക് തോന്നുന്നില്ല’-എന്നാണു രാഹുൽ പറയുന്നത്.

read also: ഉപഭോക്താക്കൾക്ക് വെടിക്കെട്ട് പ്ലാനുകളുമായി റിലയൻസ് ജിയോ: അറിയാം ഇക്കാര്യങ്ങൾ

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘എസ് ശ്രീജിത്ത് പ്രമുഖനായ ഒരു ഐപിഎസ് ഓഫീസറാണ്. സിബിഐ അന്വേഷണമൊക്കെ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ശ്രീജിത്തിനെതിരെ പരാതി പോയിട്ടുളളത്. പൊതുസമൂഹത്തിന് വിശ്വാസമുളള ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് ഈ കേസില്‍ സുപ്പര്‍വൈസറി ചുമതല മാത്രമേ ഉളളൂ. അതിനപ്പുറം പ്രാധാന്യം ഇതിനുണ്ടെന്ന് തോന്നുന്നില്ല.

താന്‍ കടുത്ത സിപിഎം വിരുദ്ധനാണ്. പിണറായി വിജയന്റെ നിലപാടുകളെ എതിര്‍ക്കുന്ന വ്യക്തിയാണ്. എന്നിരുന്നാലും പിണറായി വിജയനെ പോലുളള ശക്തനായ ഒരു മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുമെന്ന് ഒരു മലയാളിയും ചിന്തിക്കുമെന്ന് തനിക്ക് തോന്നുന്നില്ല. നമ്മുടെ നാടിന്റെ കാരണവരെ പോലുളള ഒരു മുഖ്യമന്ത്രി കോടതിയും മാധ്യമങ്ങളുമൊക്കെ ഇത്രയും ശ്രദ്ധയോടെ ഇരിക്കുന്ന ഒരു കേസില്‍ ഇടപെടാനുളള സാധ്യതകള്‍ തുലോം വിരളമാണ്.

read also: മെയ് ഒന്നാം തീയ്യതി ഞാനൊരു പത്രസമ്മേളനം നടത്താൻ ആലോചിക്കുന്നു, താല്പര്യമുള്ള ചാനലുകാർ ബന്ധപ്പെടുക: അര്‍ജുന്‍ ആയങ്കി

അതിനാല്‍, അന്വേഷണം മുന്നോട്ട് പോകട്ടെ. ഹൈക്കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത് പോലെ ഇതുവരെ ദിലീപിനെതിരെ തെളിവുകളില്ല. ഇനി തെളിവുകളുണ്ടാകുമോ എന്നറിയില്ല. ഇനി 40 ദിവസമുണ്ട്. അതിന് ശേഷം, കാവ്യയുടെ ഫോണ്‍ വേണമെന്നും അതില്‍ 2 ലക്ഷം ഡാറ്റയുണ്ടെന്നും അത് പരിശോധിക്കാന്‍ മൂന്ന് മാസം വേണമെന്നും പറയുന്നത് ശരിയല്ല. അത് പോലീസും ഡിവൈഎസ്പി ബൈജു പൗലോസും ചെയ്യില്ലെന്ന് പ്രതീക്ഷിക്കുന്നു.

ഈ കേസ് കേള്‍ക്കുന്ന ജഡ്ജിയെ കുറിച്ച്‌ ജസ്റ്റിസ് കെമാല്‍ പാഷ അടക്കമുളളവര്‍ ഏറ്റവും ഉന്നതമായ അഭിപ്രായമാണ് പറഞ്ഞിട്ടുളളത്. ജസ്റ്റിസ് ഹണി വര്‍ഗീസ് ഏറ്റവും വിശ്വാസ്യതയുളള സത്യസന്ധയായ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉളള ജഡ്ജിമാരില്‍ ഒരാളാണ് എന്നാണ് കെമാല്‍ പാഷയെ പോലുളളവരുടെ അഭിപ്രായം. അതേസമയം, പോലീസില്‍ നില്‍ക്കുന്ന പലര്‍ക്കുമാണ് ഇപ്പോള്‍ മുഖം നഷ്ടപ്പെടുന്നത്.

ദിലീപിനെ എന്തോ ഭീകര സത്ത്വമായും ദാവൂദ് ഇബ്രാഹിമിന്റെ കൊച്ചി വേര്‍ഷനാണ് എന്നൊക്കെ ചിത്രീകരിച്ച്‌ കൊണ്ടും ദിലീപിനൊപ്പം നില്‍ക്കുന്നവരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിച്ച്‌ അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുളള അജണ്ടയാണ് ഇപ്പോൾ നടക്കുന്നത്. പകുതി വെന്ത വിവരങ്ങള്‍ വെച്ചാണ് പലരും കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത് എന്ന് ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞത് പോലെ മാധ്യമ വിചാരണയിലെ ഏകപക്ഷീയമായ വാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്ന കോടതി വിധി വരുമെന്നാണ് കരുതുന്നത്. അതിജീവിതയ്ക്ക് നീതി കിട്ടണം. പക്ഷേ, അതിനര്‍ത്ഥം ദിലീപിനെ കുടുക്കണം എന്നല്ല’. – രാഹുൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button