NattuvarthaLatest NewsKeralaIndiaNews

‘മുഖ്യമന്ത്രി ഞാനായിരുന്നെങ്കിൽ എപ്പോഴേ കെ റെയിൽ പദ്ധതി നടപ്പിലാക്കിയേനെ’: കെ.വി തോമസ്

തിരുവനന്തപുരം: മുഖ്യമന്ത്രി താനായിരുന്നെങ്കിൽ എപ്പോഴേ കെ റെയിൽ പദ്ധതി നടപ്പിലാക്കിയേനെയെന്ന് കോൺഗ്രസ്‌ നേതാവ് കെ.വി തോമസ്. വികസനം ജനങ്ങള്‍ക്കു വേണ്ടിയാണെന്നും, എതിര്‍പ്പുകള്‍ മാറ്റിവച്ച്‌ വികസനത്തിനായി എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:മെയ് ഒന്നാം തീയ്യതി ഞാനൊരു പത്രസമ്മേളനം നടത്താൻ ആലോചിക്കുന്നു, താല്പര്യമുള്ള ചാനലുകാർ ബന്ധപ്പെടുക: അര്‍ജുന്‍ ആയങ്കി

‘തര്‍ക്കങ്ങള്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്. അവിടെയാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതല്‍ പ്രകാശിതമാകുന്നത്’, മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രക്തസാക്ഷിത്വാചരണ പരിപാടിയിൽ കെ.വി തോമസ് പറഞ്ഞു.

അതേസമയം, എൽഡിഎഫ് സർക്കാരിന് അനുകൂല നിലപാടുകളുമായി കെ.വി തോമസ് രംഗത്തു വരുന്നതിനെ കോൺഗ്രസ്‌ നേതൃത്വം ഗൗരവമായിത്തന്നെയാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button