
മാന്നാർ: മാന്നാർ ബസ് സ്റ്റാൻഡിനു വടക്ക് വശത്തുള്ള കള്ള് ഷാപ്പിന് സമീപം വെച്ച് ലോറി ഡ്രൈവറെ ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ. മാന്നാർ കുരട്ടിശ്ശേരി തോട്ടത്തിൽ കിഴക്കേതിൽ രാജീവ്(39), മാന്നാർ വിഷവർശ്ശേരിക്കര പാലപ്പറമ്പിൽ അഖിൽ(28), മേൽപ്പാടം കല്ലുപുരക്കൽ ഹരിദത്ത് (ഡിക്സൻ)(40), മാന്നാർ കുട്ടമ്പേരൂർ തോപ്പിൽ കണ്ടത്തിൽ സുരേഷ് കുമാർ(51) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസാണ് പ്രതികളെ പിടികൂടിയത്.
ഏപ്രിൽ 21 വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുട്ടംപേരൂർ ശ്രീ നന്ദനം വീട്ടിൽ ശ്രീനി (45)യാണ് മർദ്ദനത്തിനിരയായത്. സംഘത്തിന്റെ ആക്രമണത്തിൽ ശ്രീനിയുടെ തലക്ക് മുറിവേൽക്കുകയും, മൂക്കിന്റെ പാലത്തിന് പൊട്ടൽ സംഭവിക്കുകയും അരിവാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചപ്പോൾ കൈയിൽ മുറിവും സംഭവിച്ചിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ ശ്രീനി ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also : ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായി കള്ള് ഷാപ്പിന് സമീപം ശ്രീനിയെ വിളിച്ചു വരുത്തിയ ശേഷം പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments