കുവൈത്ത് സിറ്റി: കുവൈത്തിൽ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്‌കാരത്തിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. മതകാര്യ മന്ത്രി ശൈഖ് ഈസ അൽ കന്ദരിയും ആഭ്യന്തര മന്ത്രി ശൈഖ് അഹമ്മദ് അൽ നവാഫ് അൽ സബാഹും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
ഇത്തവണ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പിന്നീടാണ് ഇരുമന്ത്രിമാരും ചർച്ച നടത്തിയതും തീരുമാനം പുനഃപരിശോധിച്ചതും.
Post Your Comments