പാരീസ്: ഫ്രഞ്ച് പസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിക്ക് സമീപം പൊലീസ് വെടിവെപ്പ് . രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെറ്റായ ദിശയില്‍ ഒരു കാര്‍ അതിവേഗം നീങ്ങുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്, സംഭവങ്ങളുടെ തുടക്കം. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്നതിനാലാണ് പോലീസ് വെടിയുതിര്‍ത്തതെന്ന് പറയുന്നു.
Read Also : 280 കോടി രൂപയുടെ മയക്കുമരുന്നുമായി പാകിസ്ഥാന്‍ ബോട്ട് ഗുജറാത്തില്‍ പിടിയില്‍
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിക്ക് രണ്ടു കിലോമീറ്റര്‍ മാത്രം ദൂരത്താണ് സംഭവം. പാരീസ് നഗരത്തിന്റെ ഹൃദയഭാഗത്താണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പാരീസിലെ പോണ്ട് ന്യൂ മേഖലയിലാണ് സംഭവം നടന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഭീകരാക്രമണ സാദ്ധ്യത മുന്നില്‍ കണ്ട് പോലീസും സുരക്ഷാ വിഭാഗവും അതീവ ജാഗ്രതയിലായിരുന്നു. പ്രസിഡന്റായി മാക്രോണ്‍ വീണ്ടും അധികാരം ഉറപ്പിച്ചതിന്റെ ആഹ്ലാദം പങ്കിടാന്‍ ധാരാളം അനുയായികള്‍ രാത്രി വൈകിയും പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ നിന്നിരുന്നു.
റോഡിന്റെ എതിര്‍ ദിശയില്‍ അലക്ഷ്യമായി നീങ്ങുന്ന കാര്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോലീസിന് നേരെ പാഞ്ഞടുത്തതോടെയാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. പാരീസിലെ പഴയ പാലത്തിലാണ് സംഭവം നടന്നത്.
Post Your Comments