കടുത്തുരുത്തി: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. കടുത്തുരുത്തി മേഖലയില്‍ നിന്നും അടുത്ത നാളുകളില്‍ കാണാതായിട്ടുള്ള പെണ്‍കുട്ടികളുടെയും യുവതികളുടെയും ഉള്‍പ്പെടെയുള്ള, ഫോണ്‍ കോളുകളുടെ വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.
ഇതോടൊപ്പം, പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുടെയും ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള സകലരുടെയും ഫോണ്‍ സംഭാഷണങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ മെനഞ്ഞ കഥയ്ക്ക് വേഷം കെട്ടുന്നവരായി പൊലീസുകാര്‍ മാറുന്നു : സന്ദീപ് വാചസ്പതി
പ്രണയ തട്ടിപ്പിനായി നാട്ടിലെത്തിയതായി സംശയിക്കുന്ന മുഴുവന്‍ യുവാക്കളുടെയും ഇവരെ സഹായിച്ചവരുടെയും, ഇവരുമായി ബന്ധം പുലര്‍ത്തിയിരുന്നവരുടെയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഇതോടൊപ്പം പ്രാദേശികമായി സംശയനിഴലില്‍ നില്ക്കുന്ന ചിലയാളുകളും പോലീസ് നിരീക്ഷണത്തിലാണ്.
ഇവരില്‍ ഉന്നത ബന്ധങ്ങളുള്ളവരും ഉള്‍പ്പെടുമെന്നാണ് ലഭ്യമായ വിവരം. ഇത്തരത്തില്‍ മുപ്പതിലധികം ആളുകളുടെ ഫോണ്‍ കോളുകളുടെ വിവരങ്ങളാണ് കടുത്തുരുത്തി പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം ശേഖരിച്ചിട്ടുള്ളത്.
അടുത്ത കാലങ്ങളില്‍ കാണാതായ പല പെണ്‍കുട്ടികളും മലബാര്‍ മേഖലയിലേക്കാണ് ആദ്യമെത്തിയിരിക്കുന്നതെന്നും പിന്നീട്, ഇവരില്‍ പലരെ പറ്റിയുള്ള യാതൊരു വിവരങ്ങളും വീട്ടുകാര്‍ക്കുപോലും ലഭ്യമല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് പുറമെ സ്പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജൻസ് വിഭാഗവും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments